പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചു, ലക്ഷ്യം നിര്‍വഹിച്ചു എന്നറിയിച്ചു! പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ്. കൊലപാതകം ആസൂത്രിതമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍. കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്‍റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അടൂര്‍പ്രകാശ് ആണെന്ന്, വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതിയായ ഷജിത്ത് സമ്മതിച്ചു . കേസില്‍ എം.പി പൊലീസിനെ വിളിച്ചു. കേസില്‍ ഇടപെട്ടു. നേതൃത്വം നല്ല രീതിയില്‍ ഇടപെടുന്നെന്ന് ഷജിത്ത് പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നു .കൈരളി ആണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി കേസുകളിൽ ഇടപെട്ടിരുന്നു എന്നാണ്‌ അടൂർ പ്രകാശും ചാനലുകളിൽ സമ്മതിക്കുന്നത്‌. പ്രതികളിൽ ഒരാളായ സജിത്‌ അടൂർ പ്രകാശിനെ വിളിക്കുന്ന ഫോൺ രേഖയും പുറത്ത്‌ വന്നിട്ടുണ്ട്‌.

കൊലപാതകം ആസൂത്രിതമാണെന്നും കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യം നടന്നതെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുമ്പ് സിപിഐ എം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ കൊലപാതകങ്ങൾ ചെയ്‌തിരിക്കുന്നത്. ഗൂഢാലോചനയിൽ അടൂര്‍ പ്രകാശനും പങ്കുണ്ടെന്നും മന്ത്രി ആരോപിച്ചു.

Top