നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കില്ല.കേരളത്തിൽ നേതൃമാറ്റമില്ല.കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഹൈക്കമാൻഡ്.

തിരുവനന്തപുരം: കേരളത്തിൽ നേതൃമാറ്റമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് നയിക്കുമെന്ന് ഹൈക്കമാന്റ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. പാർട്ടിയെ ആരും ഒറ്റക്ക് നയിക്കില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവർ ചേർന്ന് പാർട്ടിയെ നയിക്കും. ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനാക്കുന്നത് പരിഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കില്ല. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനെതിരെ കത്ത് കിട്ടിയിട്ടില്ലെന്നും താരിഖ് അൻവർ പറഞ്ഞു.നിലവിലെ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനമെടുത്തു കഴിഞ്ഞതായും താരിഖ് അൻവർ പറഞ്ഞു. നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി ഉന്നത നേതൃത്വത്തിൽ അഴിച്ചുപണി ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ.എന്നാൽ ഡി.സി.സി തലം വരെ മാറ്റങ്ങളുണ്ടാകും. വയനാട്, എറണാകുളം, പാലക്കാട് എന്നീ സംസ്ഥാനങ്ങളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിൽ കെപിസിസിയുയുമായി ആലോചിച്ച് നടപടിയെടുക്കും. കൂടുതൽ ചർച്ചകൾക്കായി താരിഖ് അൻവർ ജനുവരി മൂന്നിന് കേരളത്തിൽ എത്തും. സംസ്ഥാന നേതൃത്വത്തിന് പുറമെ താഴെതട്ടിലെ നേതാക്കളുമായും ചർച്ചകൾ നടത്തുമെന്നും താരീഖ് അൻവർ പറഞ്ഞു.

Top