എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക്!!!…പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് സോഷ്യൽ മീഡിയ

കൊച്ചി:ബിപിക്ക് ഓട്ടക്കയം മുന്നണി സംവിധാനത്തിലും ഭൂരിപക്ഷം കിട്ടിയില്ല എങ്കിൽ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പ്രധാനമന്ത്രിയാകുമെന്നു റൂമർ.പ്രതിപക്ഷത്ത് മായാവതി, മമതാബാനർജി, ചന്ദ്രശേഖര റാവു തുടങ്ങി മുലായം സിംഗ് യാദവ് വരെ പ്രധാനമന്ത്രി പദത്തിൽ ലക്‌ഷ്യം വെച്ചിരിക്കുമ്പോഴാണ് കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി എന്ന സൂചനകൾ നൽകി മുൻ കോൺഗ്രസ് നേതാവും ഇടതു സഹയാത്രികനും ആന്റണിയുടെ ഏറ്റവും വിശ്വസ്തനുമായിരുന്ന ചെറിയാൻ ഫിലിപ്പ് രംഗത്ത് വന്നിരിക്കുന്നത് .തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാണ്തഫിലിപ്പ് അഭിപ്രായം തുറന്നുപറഞ്ഞത്.

പോസ്റ്റിന്റെ പൂർണരൂപം
നരേന്ദ്ര മോദിയല്ലെങ്കിൽ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും.

ഏറ്റവുമധികം സീറ്റ്‌ കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത ഊഴം കോൺഗ്രസ്സിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗന്ധയെ അംഗീകരിക്കാൻ തയ്യാറാവില്ല.പത്തു വർഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മൻമോഹൻ സിംഗിനെ എതിർക്കുന്നവർ ഉണ്ടാകും. മമത ബാനർജി , മായാവതി, ശരത് പവാർ, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്രദബാബു നായിഡു, ചന്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്റണി സ്വീകാര്യനായിരിക്കും.

Top