രാഷ്ട്രീയ ദൗത്യമല്ല: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ കെ ആന്റണിയുടെ മകന്‍

തിരുവനന്തപുരം: എകെ ആന്റണിയുടെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നെന്നുള്ള പ്രചാരണങ്ങള്‍ ശക്തമാവുകയാണ്. അതിനിടയിലാണ് വാര്‍ത്തകള്‍ തള്ളി എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സ്വയം രംഗത്തെത്തിയത്.
തന്റേത് രാഷ്ട്രീയ ദൗത്യമല്ല. പുതിയ കാലത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയെ പ്രാപ്തമാക്കുക മാത്രമാണ് ലക്ഷ്യമെന്നും ഡിജിറ്റല്‍ മീഡിയ കണ്‍വീനറായുള്ള ചുമതലയേറ്റെടുത്തത് ശശി തരൂരിന്റെ നിര്‍ദ്ദേശപ്രകാരമെന്നും അനില്‍ ആന്റണി വിശദമാക്കി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കി. അടുത്തിടെയാണ് കെപിസിസി ഐടി സെല്‍ തലവനായി എ കെ ആന്റണിയുടെ മകന്‍ നിയമിതനായത്. പാര്‍ട്ടി ചുമതലയല്ലെന്നും സാങ്കേതിക വൈദഗ്ധ്യത്തെ ഉപയോഗിക്കുകമാത്രമാണ് ചെയ്തതെന്നുമുള്ള വിശദീകരണത്തോടെയായിരുന്നു നിയമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top