ആറ്റിങ്ങല്‍ ഇടതിനെ കൈവിടും!..ഇടത് കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും !സമ്പത്തിന് അടിപതറും

കൊച്ചി:ഇത്തവണ സമ്പത്തിന് അടിപതറും!..ഇടതുകോട്ടയിൽ വിള്ളൽ വീണുതുടങ്ങി.ഇടത് കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും അതിശക്തമായ പ്രചാരണം തുടങ്ങി. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പുറത്ത് വന്നിട്ടുളള രണ്ട് സര്‍വ്വേകള്‍ പറയുന്നു. ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും ഉടക്കി നില്‍ക്കുന്നത് കോണ്‍ഗ്രസിന് നേട്ടമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഡിഎഫിന് നേട്ടം യുഡിഎഫിന് 20ല്‍ 16 സീറ്റുകളും ലഭിക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയില്‍ രണ്ട് സീറ്റുകളില്‍ മാത്രമേ ഉറച്ച പ്രതീക്ഷയുളളൂ എന്നാണ് പറയുന്നത്. രാജ്യമെങ്ങും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ പിന്നോട്ട് പോകാനാവില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യമുണ്ട്. കാൽ നൂറ്റാണ്ട് കാലത്തെ തോൽവി ഇത്തവണ ഓരോ സീറ്റും അതീവ നിര്‍ണായകമാണ്.അതിനാൽ തന്നെ ആറ്റിങ്ങലിൽ അതിശക്തമായ പ്രവർത്തനം ആണ് നടക്കുന്നത് .ഇതിൽ കടപുഴകി വീഴും ശക്തനായത് എ .സമ്പത്ത് .

വേണു രാജാമണി പാലക്കാട് സിറ്റിംങ് എംഎല്‍എയായാ അടൂര്‍ പ്രകാശിന്റെ പേരും ആറ്റിങ്ങലില്‍ പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന.

പഴയ ചിറയിന്‍കീഴ് മണ്ഡലം ആണ് 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം ആയി മാറുന്നത്. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം ആയിരുന്നു പഴയ ചിറയിന്‍കീഴും ഇപ്പോഴത്തെ ആറ്റിങ്ങലും. കഴിഞ്ഞ 15 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും ഇവിടെ വിജയിച്ചത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. 1991 മുതല്‍ ഇങ്ങോട്ട് ഒരുതവണ പോലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഇവിടെ പരാജയപ്പെട്ടിട്ടും ഇല്ല.  തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭ മണ്ഡലങ്ങളാണ് ആറ്റിങ്ങലിന്റെ പരിധിയില്‍ വരുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളാണ് ഇതെല്ലാം.A SAMPATH -MB RAJESH

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ആറ് സീറ്റിലും വിജയിച്ചത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. അരുവിക്കര മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വിജയിക്കാന്‍ ആയത്. ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ശബരിനാഥ് ആയിരുന്നു മത്സരിച്ചത്. തുടര്‍ന്ന് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലും അരുവിക്കരയില്‍ ശബരിനാഥ് തന്റെ വിജയയാത്ര തുടരുകയായിരുന്നു. നിലവിലെ രാഷ്ട്രീയാവസ്ഥയില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് ഭയക്കേണ്ട ഒരു സാഹചര്യവും ആറ്റിങ്ങല്‍ മണ്ഡലത്തിലില്ല. തുടര്‍ച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എ സമ്പത്ത് ജനകീയ അടിത്തറയുള്ള നേതാവാണ്. മികച്ച പാര്‍ലമെന്റേറിയനും ആണ്. സമ്പത്തിന്റെ പിതാവും ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ആയ എ അനിരുദ്ധനും ചിറയിന്‍കീഴിനെ പ്രതിനീധികരിച്ച് ലോക്‌സഭയില്‍ എത്തിയ ആളാണ്. 2009 ലെ ഇടത് വിരുദ്ധ തരംഗത്തില്‍ പോലും ഇടതിനൊപ്പം നിന്ന മണ്ഡലം ആയിരുന്നു ആറ്റിങ്ങല്‍. അന്ന് കോണ്‍ഗ്രസിന്റെ പ്രൊഫസര്‍ ജി ബാലചന്ദ്രനെ ആയിരുന്നു സമ്പത്ത് പരാജയപ്പെടുത്തിയത്. 2014 ല്‍ മഹളി കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയെ ആയിരുന്നു യുഡിഎഫ് രംഗത്തിറക്കിയത്. എ സമ്പത്തിന്റെ ഭൂരിപക്ഷം 69,378 വോട്ടുകളായി കൂടുകയായിരുന്നു ചെയ്തത്.

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത ആളാണ് എ സമ്പത്ത്. 2014-2018 കാലഘടത്തില്‍ 217 ചര്‍ച്ചകളില്‍ ആണ് സമ്പത്ത് പങ്കെടുത്തിട്ടുള്ളത്. അഞ്ച് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് സമ്പത്തിന്റെ പ്രകടനം. 355 ചോദ്യങ്ങളാണ് സമ്പത്ത് ഉന്നയിച്ചത്. സംസ്ഥാന ശരാശരിക്കൊപ്പം ഹാജര്‍ നിലയും ഉണ്ട്. രണ്ട് തവണ തുടര്‍ച്ചയായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. അതുകൊണ്ട് തന്നെ ഇത്തവണ എ സമ്പത്ത് മത്സരിക്കാനുളള സാധ്യത കുറവാണ്. സമ്പത്ത് അല്ലെങ്കില്‍ മറ്റാര് എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു കൃഷ്ണ ഇപ്പോള്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ആണ്. ഇത്തവണയും ബിന്ദുവിനെ തന്നെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതും വ്യക്തമല്ല.

ആറ്റിങ്ങലില്‍ എ സമ്പത്തും പാലക്കാട് എംബി രാജേഷും ആലത്തൂരില്‍ പികെ ബിജുവുമാണ്. ഈ മൂന്ന് സീറ്റുകളിലും ഇത്തവണ അട്ടിമറിയാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. പാർട്ടി വോട്ടുകൾക്കപ്പുറം സിപിഎം കോട്ടകള്‍ അട്ടിമറിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മത്സരരംഗത്ത് ഇറങ്ങുന്നത് കൊണ്ട് സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ സീറ്റുകളിലേക്ക് വിവിധ രംഗങ്ങളിലെ പ്രമുഖരെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറത്തുളള പിന്തുണയാണ് ഈ നീക്കം വഴി ലക്ഷ്യമിടുന്നത്. ആറ്റിങ്ങലില്‍ ബിജു പ്രഭാകര്‍ പൊതുസമ്മതരെ ഇത്തരം സീറ്റുകളില്‍ പരിഗണിക്കണം എന്ന രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശവും കോണ്‍ഗ്രസ് പദ്ധതിക്ക് പിന്നിലുണ്ട്. ആറ്റിങ്ങലില്‍ ബിജു പ്രഭാകര്‍ ഐഎഎസിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനായ ബിജു പ്രഭാകര്‍ മികച്ച ഉദ്യോഗസ്ഥനെന്ന് പേര് കേട്ട വ്യക്തിയാണ്.

Top