മാണി കോൺഗ്രസിൽ കലാപം ! ജോസഫിന് സീറ്റില്ല, തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോട്ടയം:മാണി കോൺഗ്രസ് വീണ്ടും പിളരുമോ ?പിജെ ജോസഫിനെ കെ എം മാണി വെട്ടിമാറ്റി! ..കോട്ടയം ലോക്‌സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടൻ മത്സരിക്കും കേരളാ കോൺഗ്രസ് തുലാസിൽ ആയിരിക്കയാണ് . പാര്‍ട്ടി ഉന്നതാധികാര സമിതി അംഗംആണ് തോമസ് ചാഴികാടൻ .ഏറ്റുമാനൂര്‍ എം.എല്‍.എയാണ് തോമസ് ചാഴികാടന്‍. ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് മറിടകന്നാണ് തീരുമാനം.പകല്‍ മുഴുവന്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ രാത്രി വൈകി ഒറ്റവരി വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം തൊടുപുഴയില്‍ പി.ജെ ജോസഫിന്റെ വസതിയില്‍ ജോസഫ് വിഭാഗത്തിന്റെ രഹസ്യയോഗം തുടരുകയാണ്.

സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറാന്‍ കെ.എം മാണി ജോസഫിന് കത്തുനല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി.ജെ ജോസഫിന്റെ വസതിയിലേക്ക് കെ.എം മാണി ദൂതന്‍ വഴിയാണ് കത്ത് എത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ക്കിംഗ് പ്രസിഡന്‍റായ പി ജെ ജോസഫ് മത്സരിക്കണമെന്നാവശ്യം മുന്നോട്ട് വച്ചിട്ടും ഇതിനെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടും ഇതെല്ലാം മറികടന്നാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിന് പിന്നാലെ ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യ യോഗം ചേര്‍ന്നിരിക്കുകയാണ്.

കേരള കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതയ്ക്കിടെ പി ജെ ജോസഫിന്‍റെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചനകളാണ് ഇന്ന് വൈകീട്ട് നടന്നത്. ഇതിനിടെ ജോസഫിന് ദൂതന്‍ വഴി മാണി കത്ത് നല്‍കിയെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള തുടങ്ങിയ നേതാക്കളുമായാണ് പിജെ ജോസഫിന്‍റെ വീട്ടില്‍ കൂടിയാലോചനകള്‍ നടക്കുന്നത്. ഇന്ന് പകല്‍ മുഴുവന്‍ കെഎം മാണിയുടെ വസതിയിലും വലിയ ചര്‍ച്ചകളാണ് നടന്നത്. തുടര്‍ന്ന് കോട്ടയത്ത് പി ജെ ജോസഫിന് സീറ്റ് നല്‍കില്ലന്ന നിലപാട് മാണി വിഭാഗം എടുത്തു. പിന്നാലെ തോമസ് ചാഴികാടനിലേക്ക് സ്ഥാനാര്‍ത്ഥിത്വം ചുരുങ്ങുകയും ചെയ്തു. ഇതോടെയാണ് വൈകീട്ടോടെ ജോസഫിന്‍റെ വീട്ടില്‍ നേതാക്കളെത്തിയത്.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തെയും ചേര്‍ത്ത് നിര്‍ത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത തോമസ് ചാഴികാടന്‍ പറഞ്ഞു . തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത തീരുമാനം എല്ലാവരോടും കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ്. അപ്രതീക്ഷിത നീക്കമെന്ന് വേണമെങ്കില്‍ പറയാം. ജോസഫ് വിഭാഗം പോകുമെന്ന് കരുതുന്നില്ലെന്ന് ചാഴികാടന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായും സ്ഥാനാര്‍ത്ഥികള്‍ക്കായുമുള്ള ചര്‍ച്ചകള്‍ നടക്കും. അതില്‍ ഒരു തീരുമാനമായാല്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജോസഫിനെ കൂടി ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകുമെന്നും ചാഴികാടന്‍ വ്യക്തമാക്കി. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആ അഭിലാഷം നിറവേറ്റുവാന്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും ചാഴിക്കാടന്‍ ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ.. https://www.facebook.com/DailyIndianHeraldnews/ 

Top