തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ല കേരളത്തിലെ സാഹചര്യം: മേജര്‍ രവി

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ല കേരളത്തിലെ സാഹചര്യം.തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ലാല്‍ എല്ലാം ചിരിച്ചു തള്ളിയെന്ന് മേജര്‍ രവി വെളിപ്പെടുത്തി .മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെ. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലാല്‍ എല്ലാം ചിരിച്ചു തള്ളിയെന്ന് മേജര്‍ രവി പറഞ്ഞു. തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ല കേരളത്തിലെ സാഹചര്യമെന്നും മേജര്‍ രവി പറഞ്ഞു. അഭിനയമാണ് ലാലിന് കൂടുതല്‍ ചേരുക, അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. കേള്‍ക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജര്‍ രവി പറഞ്ഞു.

അതേസമയം, രാഷ്ട്രീയമല്ല തന്റെ വഴിയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. എക്കാലവും ഒരു അഭിനേതാവായി തുടരാനാണ് തന്റെ താല്‍പര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ നിങ്ങളെ ആശ്രയിക്കും.അതൊട്ടും എളുപ്പമല്ല താനും.എനിക്ക് ഒരുപാടൊന്നും അറിയാവുന്ന വിഷയവുമല്ല രാഷ്ട്രീയം. അതിനാല്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തണമെന്ന താല്‍പര്യമില്ല.’- മോഹന്‍ലാല്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ബിജെപിയുടെ തിരുവനന്തപുരം സീറ്റിനെക്കുറിച്ചോ ഉള്ള ചോദ്യത്തിനല്ല മോഹന്‍ലാലിന്റെ പ്രതികരണം. സഹപ്രവര്‍ത്തകരില്‍ പലരും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അക്കാര്യത്തില്‍ മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞുള്ളതായിരുന്നു ചോദ്യം.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള സര്‍വേ നടത്തുകയാണ് ആര്‍എസ്എസ്. വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ് എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്. കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരില്‍ ആരെങ്കിലും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് ഈ മൂന്ന് പേരോടുള്ള താത്പര്യം അറിയാനുള്ള സര്‍വേയാണ് ആര്‍എസ്എസ് നടത്തുന്നത്.

പ്രവര്‍ത്തകരുടെയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സര്‍വേയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന പൊതുചര്‍ച്ച ഉയര്‍ന്നു വരാനിടയായത്. മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ വിജയം ഉറപ്പാണെന്ന്കൂടി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നതിനാല്‍ ചര്‍ച്ച സജീവമാക്കുകയാണ്.

ബിജെപി കേന്ദ്ര നേതൃത്വം മനസുവെച്ചാല്‍ കുമ്മനത്തിന്റെയും കെ.സുരേന്ദ്രന്റെയും കാര്യത്തില്‍ തീരുമാനമെടുക്കാം. പക്ഷെ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കണമെങ്കില്‍ അദ്ദേഹം വിചാരിച്ചാല്‍ മാത്രമേ നടക്കൂ. രാഷ്ട്രീയ പ്രവേശ കാര്യത്തില്‍ തീരുമാനം മോഹന്‍ലാലിന്റേത് മാത്രമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് അശോക് കുമാര്‍ പറഞ്ഞു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയക്കാരനായി ബ്രാന്‍ഡ് ചെയ്യാന്‍ മോഹന്‍ലാല്‍ ആഗ്രഹിക്കില്ലെന്നാണ് സുഹൃത്തുക്കള്‍ കരുതുന്നത്.

തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു.

അതേസമയം മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന പ്രതികരണവുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാര്‍ഥിയായേ ജനങ്ങള്‍ കാണൂ എന്നായിരുന്നു മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറിന്റെ പ്രതികരണം.

Top