സിപിഎമ്മിൽ വിള്ളൽ.സമൂഹമാധ്യമങ്ങളിലും താരമായി രമ്യ ഹരിദാസ്. ബിജുവിനെ വെല്ലാൻ രമ്യ

രാഹുല്‍ ഗാന്ധി കണ്ടെത്തിയ യുവവനിതാ നേതാവ് എന്ന വിശേഷണത്തോടെ തിരഞ്ഞെടുപ്പ് രംഗത്തേക്കെത്തുന്ന രമ്യ ഹരിദാസ് ആലത്തൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ തരംഗമാവുകയാണ് .സ്ഥാനാര്‍ഥിത്വം അപ്രപതീക്ഷിതമെങ്കിലും മണ്ഡലത്തില്‍ മാത്രമല്ല കേരളമാകെ ചര്‍ച്ചയാകുകയാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയായ രമ്യയെ പൊതുരംഗത്തിറക്കിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നതും രമ്യയ്ക്ക് താര പരിവേഷം നല്‍കിയിട്ടുണ്ട്. അതേസമയം വെറും രാഷ്ട്രീയക്കാരി മാത്രമല്ല 33 കാരിയായ രമ്യ. സംഗീതത്തിലും നൃത്തത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമൊക്കെ കൈവച്ച ബഹുമുഖ പ്രതിഭകൂടിയാണ് ആലത്തൂരിലെ സ്ഥാനാര്‍ഥി.

യുവനേതൃനിരയെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ആറു വര്‍ഷം മുന്‍പ് നടത്തിയ ടാലന്റ് ഹണ്ടില്‍ പങ്കെടുത്തതാണ് രമ്യയുടെ പൊതുജീവിതത്തില്‍ വഴിത്തിരിവായത്. നാലു ദിവസം ഡല്‍ഹിയില്‍ നടന്ന പരിപാടിയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പെണ്‍കുട്ടി പിന്നീട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി നിയമിതയായി. 2015-ല്‍ 29-ാംമത്തെ വയസിലാണ് കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരനായ ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012-ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളത്തില്‍ കേരത്തില്‍ നിന്നുള്ള പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ പ്രവര്‍ത്തകയായി ആദിവാസി ദളിത് മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരാളായി. ജവഹര്‍ ബാലജനവേദിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തേക്ക് രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. 2007-ല്‍ കോഴിക്കോട് നെഹ്റു യുവകേന്ദ്രയുടെ മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള പുരസ്തകാരം നേടിയതും രമ്യയായിരുന്നു.പ്രസംഗത്തിലൂടെയും നാടൻ പാട്ടുകലിലൂടെയും സദസ്യരെ കൈയ്യിലെടുക്കുന്ന രമ്യയുടെ വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Top