കേരളം ചുവപ്പണിയും.എല്‍ഡിഎഫ് 14 സീറ്റിൽ!.യു ഡി എഫിന് ഉറച്ചത് 5 സീറ്റ് മാത്രം!..ഏഷ്യാനെറ്റ് സർവേകൾ തെറ്റും.കേരളത്തില്‍ എല്‍ഡിഫ് തരംഗമെന്ന് ഇന്ത്യ ടൈംസ് അഭിപ്രായ സര്‍വെ.

ഡി.പി.തിടനാട്

തിരുവനന്തപുരം :കേരളത്തില്‍ യുഡിഎഫിന് ഉറച്ച സീറ്റ് വെറും അഞ്ച് മാത്രമെന്നു വിലയിരുത്തൽ .വയനാട് പൊന്നാനി ,മലപ്പുറം,മാവേലിക്കര പിന്നെ എറണാകുളവും മാത്രമാണ് യുഡിഎഫിന് ഉറച്ച സീറ്റ് എന്ന് വിലയിരുത്തുന്നത്. അതിൽ തന്നെ എറണാകുളം കടുത്ത മത്സരം നടക്കുന്ന മണ്ഡലം ആണ് .നിലവിൽ അത്ര ഉറപ്പും പറയാൻ കഴിയാത്ത മണ്ഡലം .ഇടുക്കിയിലും കൊല്ലത്തും കോട്ടയത്തും ആലപ്പുഴയിലും ക്ലാസിക് പോരാട്ടം നടക്കുകയാണ് .അവിടെ മുൻതുക്കം ഇടതുപക്ഷത്തിനാണ്.കെ എം മാണിയുടെ മരണത്തോടെ സഹദാപ തരംഗം ഉണ്ടായാൽ കോട്ടയം വലതുപക്ഷത്തേക്ക് ചായാൻ സാധ്യതയുണ്ട് . പത്തനതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും ത്രികോണ പോരാട്ടം നടക്കുകയാണ് .പത്തനംതിട്ടയിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് .സുരേന്ദ്രനും വീണാ ജോർജ്ജും ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിലാണ് .ഒരു പടി മുൻ‌തൂക്കം വീണ ജോർജിന് തന്നെയാണ് .യുഡിഎഫ് വോട്ടുകളിൽ കടുത്ത വെല്ലുവിളി സുരേന്ദ്രൻ ഉയർത്തുമ്പോൾ ഇടതു വോട്ടുകളിൽ അതികം വിള്ളൽ വീഴുന്നില്ല എന്നതിനാൽ അവിടെ ഇടതുപക്ഷത്തെ വീണ ജോർജ് വിജയിക്കാൻ സാധ്യത കൂടുതലാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുപോലെ തന്നെ തൃശൂരിൽ സുരേഷ് ഗോപിയും ചാലക്കുടിയിൽ എ എൻ രാധാകൃഷ്ണനും കരുത്തുറ്റ സ്ഥാനാർത്ഥിയാണ് .അവർ പിടിക്കുന്ന വോട്ടുകൾ ഇടതു വലതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയം നിർണയിക്കും .ചാലക്കുടിയിൽ ഇന്നസെന്റ് രണ്ടാമതും വിജയിക്കും .ട്വൻറി ട്വൻറിയും യാക്കോബ സഭയും ബെന്നി ബഹന്നാന് എതിരെ നിൽക്കുന്നതിനാൽ ഇന്നസെന്റിനു വിജയം ഈസിയായി ഉറപ്പിച്ചിരിക്കയാണ്.ഇരുപത്തി അയ്യായിരത്തോളം വോട്ടുള്ള ട്വൻറി ട്വൻറി ബെന്നിക്ക് എതിരെ പരസ്യമായി വോട്ടുപിടിക്കുന്നു .തൃശൂരിൽ സുരേഷ്‌ ഗോപി പിടിക്കുന്ന വോട്ടിൽ ഭൂരിഭാഗവും യുഡിഎഫിൽ നിന്നുള്ളതായതിനാൽ ത്രിശൂരിൽ ഇടതുസ്ഥാനാർത്ഥി വിജയം കൊയ്യും.

ആലപ്പുഴയിലും കണ്ണൂരും പ്രവചത്തിന് അധീതമാണ് .കണ്ണൂരിൽ ഫോട്ടോഷോപ്പ് ഫിനിഷിൽ ഇടതുപക്ഷം വിജയത്തിൽ എത്തും .ആലപ്പുഴയിൽ ആരിഫിനെതിരെ അവാർഡ് വിവാദം അല്ലാതെ കാര്യമായി ഒന്നും തന്ന പ്രതികൂലമായി ഇല്ല .എന്നാൽ കോൺഗ്രസിലെ പടലപ്പിണക്കം ഷാനിമോൾ ഉസ്മാന് വിനയാകും .വിജയം ആർഫിൽ എത്തി നിൽക്കും .ഒളിക്യാമറവിവാദത്തിൽ പെട്ട കോഴിക്കോട് കോൺഗ്രസിലെ എം കെ രാഘവൻ തോൽക്കാൻ 98 ശതമാനം സാത്യതയുണ്ട് .മാവേലിക്കരയിൽ കൊടിക്കുന്നിൽ വീണ്ടും വിജയത്തിൽ എത്തും .

ഫലത്തിൽ കാസറഗോഡ് ,കണ്ണൂർ ,വടകര ,കോഴിക്കോട് ,പാലക്കാട് ,തൃശൂർ ,ചാലക്കുടി ,ആലത്തുർ ആറ്റിങ്ങൽ ,ആലപ്പുഴ ,കൊല്ലം,പത്തനംതിട്ട,കോട്ടയം ,ഇടുക്കി എന്നിവിടങ്ങളിൽ ഇടതു തേരോട്ടം തന്നെയാണ്.തിരുവനന്തപുരത്ത് ഇടതുവോട്ടുകൾ കൃത്യമായി സി.ദിവാകരന് ഉറപ്പുവരുത്തിയാൽ കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് കുമ്മനം വിജയിക്കും.

അതേപോലെ തന്നെ ഈ വിലയിരുത്തലിൽ ഒരുപക്ഷേ ഇടതുപക്ഷത്തുനിന്നും വലത്തേക്ക് തിരിയാവുന്ന മണ്ഡലങ്ങൾ ആണ് കണ്ണൂരും ,ഇടുക്കിയും ,കോട്ടയവും.അതേപോലെ തന്നെ ബിജെപിക്ക് രണ്ടാമതൊരു സീറ്റ് പ്രതീക്ഷിക്കാവുന്ന പത്തനതിട്ടയും.വ്യക്തമായി പറഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം പത്തുമുതൽ പതിനാലു സീറ്റുകളിൽ വിജയിക്കാം.യുഡിഎഫ് 5 മുതൽ 9 വരെ സീറ്റുകൾ ലാഭിക്കാം .തിരുവനന്തപുരത്ത് സി.പി.എമ്മും ഇടതുപക്ഷവും അവരുടെ വോട്ടുകൾ കൃത്യമായി സി.ദിവാകരന് ഉറപ്പാക്കിയാൽ കുമ്മനം രാജശേഖരൻ വിജയിക്കും .

ഞങ്ങളുടെ ഈ വിലയിരുത്തലിനെ സാധൂകരിക്കുന്ന തരത്തിൽ എല്‍ഡിഎഫ് തരംഗമെന്ന് ഇന്ത്യ ടൈംസ് അഭിപ്രായ സര്‍വെ. കേരളത്തില്‍ 18 സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വെ പറയുന്നത്. യുഡിഎഫ് 2 സീറ്റിലൊതുങ്ങുമ്പോള്‍ എന്‍ഡിഎ സീറ്റൊന്നും നേടില്ല എന്ന് സര്‍വെ പറയുന്നു.കഴിഞ്ഞ തെരഞ്ഞടുപ്പിനേക്കാള്‍ എല്‍ഡിഎഫിന് 4.99 ശതമാനം വോട്ട് വിഹിതം വര്‍ധിക്കും. 2014ല്‍ 41.98 ശതമാനമായിരുന്നു വോട്ട് വിഹിതം. അത് 46.97 ശതമാനമായി വര്‍ധിക്കും. യു ഡി എഫിന് വോട്ടിംഗ് ശതമാനത്തില്‍ 12.01 ശതമാനം ഇടിവുണ്ടാകും. 2014ലേക്കാള്‍ 10.57 ശതമാനം വോട്ടുകള്‍ നേടിയ ബിജെപി 20. 85 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വെ പറയുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫ് 12 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് എട്ട് സീറ്റുകളായിരുന്നു. എന്‍ഡിഎയ്ക്ക സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയായതോടെ ലോകം ഉറ്റ് നോക്കുന്ന സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ മുഴുവന്‍ സീറ്റിലും ബി ജെ പി വോട്ട് കുറവ് വരരുതെന്നും കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പ് വരുത്താന്‍ പ്രവര്‍ത്തകര്‍ പരമാവധി വോട്ട് എന്‍ ഡി എ ക്ക് രേഖപ്പെടുത്താനും അമിത് ഷാ കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top