കെ.വി.തോമസ് ബിജെപിയിലേക്കോ? മോദി സ്തുതിയുമായി തോമസും

കൊച്ചി :കെവി തോമസ് ബിജെപിയിലേക്കോ? മോദി സ്തുതിയുമായി വിവാദത്തിലായിരുന്ന  തോമസ് മാഷിനെ മാറ്റി എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കി ! നേതൃത്വത്തിന് എതിരെ പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു കെ.വി.തോമസിന്റെ വാർത്താ സമ്മേളനം .

നിലവിലെ എംപിയായ കെവി തോമസിന് പകരം ഹൈബി ഈഡനാണ് സീറ്റ് ലഭിച്ചിരിക്കുന്നത്.എന്നാല്‍ സീറ്റ് നിഷേധിച്ച തീരുമാനത്തിനെതിരെ കെവി തോമസ് പ്രതിഷേധം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ അദ്ദേഹം പ്രതികരിച്ചത്. താന്‍ ഏഴ് പ്രാവശ്യ ജയിച്ചതാണോ താന്‍ ചെയ്ത കുറ്റം എന്ന് കെവി തോമസ് ചോദിച്ചു. പാര്‍ട്ടിയ്ക്ക് വേണ്ട എന്നാണെങ്കില്‍ തനിക്ക് പ്രവര്‍ത്തിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നും തോമസ് പറഞ്ഞു. ഒരു ഗ്രൂപ്പിലും അംഗമല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതൃത്വം യാതൊരു സൂചനയും നല്‍കിയില്ല എന്ന പ്രതിഷേധം കെവി തോമസ് അറിയിച്ചു. കോണ്‍ഗ്രസുമായി ഇടയുന്നെന്ന തരത്തലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ  പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top