മൂന്നിടത്ത് ചെങ്കൊടി; ഒത്താല്‍ മഞ്ചേശ്വരവും കിട്ടും സിപിഎം കണക്ക് കൂട്ടല്‍.വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും; ആഞ്ഞ് കൂട്ടിയിട്ടും വെറും 26000 വോട്ട് മാത്രം

തിരുവനന്തപുരം:ഇത്തവണ അരൂർ അടക്കം മൂന്നിടത്ത് വിജയം കൊയ്യുമെന്ന സിപി.എം .ഒത്തുവന്നാൽ മഞ്ചേശ്വരവും സി.പി.എം പിടിച്ചെടുക്കുമെന്ന് പാർട്ടി കണക്കുകൂട്ടൽ .ഞെട്ടലോടെ കോൺഗ്രസ് മുന്നണിയും .അതേസമയം  ഉപതിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചെന്നതിനാല്‍ പ്രവചനാതീതമാകും ഇത്തവണത്തെ ഫലം.മഴ ചതിച്ചതും പോളിങ്ങ് ശതമാനം കുറഞ്ഞതും മുന്നണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്നത് വട്ടിയൂര്‍ക്കാവിലാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ തന്നെയാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതും. എന്നാല്‍ രണ്ടാം എംഎല്‍എയെന്ന ബിജെപിയുടെ മോഹം തവിടുപൊടിയായെന്ന സൂചനയാണ് പുറത്ത് വരുന്നത്.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും ഇക്കുറി കടുത്ത മത്സരമാണ് നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് എല്‍ഡിഎഫ് ആശ്വസിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് വിജയം ഇതിന് ഉദാഹരണമാണെന്നും സിപിഎം പറയുന്നു.ഓരോ മണ്ഡലങ്ങളിലേയും ബുത്തുകളില്‍ നിന്ന് ലഭിച്ച കണക്ക് പ്രകാരം ഇക്കുറി മികച്ച പ്രകടനം പാര്‍ട്ടി കാഴ്ചവെച്ചിട്ടുണ്ടെന്നും സിപിഎം കണക്ക് കൂട്ടുന്നു. ഇതില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍ എന്നിവിടങ്ങളില്‍ അട്ടിമറി വിജയം നേടുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. 5,000 വോട്ടുകള്‍ക്ക് വിജയിക്കും വട്ടിയൂര്‍ക്കാവില്‍ ഇക്കുറി പിടിച്ചെടുക്കും എന്നാണ് സിപിഎം അവകാശപ്പെടുന്നത്. മണ്ഡലത്തിലെ കുറഞ്ഞ പോളിങ്ങ് സിപിഎമ്മിന്‍റെ പ്രതീക്ഷ ഉയര്‍ത്തുണ്ട്. 62.66 ശതമാനമായിരുന്നു ഇത്തവണ പോള്‍ ചെയ്ത വോട്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ പോള്‍ ചെയ്തത വോട്ടിനേക്കാള്‍ 13,000 വോട്ടിന്‍റെ കുറവ്. ബിജെപി, യുഡിഎഫ് വോട്ടുകളാണ് പോള്‍ ചെയ്യപ്പെടാതിരുന്നതെന്ന വിലയിരുത്തലും ഉണ്ട്. അതിനാല്‍ തന്നെ മണ്ഡലത്തില്‍ കുറഞ്ഞത് 5000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വികെ പ്രശാന്ത് വിജയിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികെ പ്രശാന്തുന്‍റെ പ്രളയകാല ഹീറോ ഇമേജ് രാഷ്ട്രീയ വോട്ടുകള്‍ക്ക് അപ്പുറമുള്ള നിഷ്പക്ഷ വോട്ടുകള്‍ നേടാന്‍ സഹായിച്ചിട്ടുണ്ടെന്നും സിപിഎം കണക്ക് കൂട്ടുന്നു. മാത്രമല്ല കൊട്ടിഘോഷിക്കപ്പെട്ട എന്‍എസ്എസ് വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. കോന്നി പിടിക്കും 1996 ല്‍ കൈവിട്ട് പോയ കോന്നി ഇത്തവണ കെയു ജനീഷിലൂടെ സിപിഎം കൈകളിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളായ കോന്നിയിലും പ്രമടത്തും ഇത്തവണ പോളിങ്ങ് കുറഞ്ഞത് അനുകൂല ഘടകമായിട്ടാണ് സിപിഎം കാണുന്നത്. അതേസമയം എല്‍ഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളായ സീതത്തോട്, ചിറ്റാര്‍ എന്നിവിടങ്ങളില്‍ പോളിങ്ങ് ഉയരുകയും ചെയ്തു. പ്രതീക്ഷിച്ച രീതിയില്‍ ഓര്‍ത്തഡോക്സ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലും ഉണ്ട്. ഓര്‍ത്തഡോക്സ് വോട്ടുകള്‍ വലിയ രീതിയില്‍ ഭിന്നിച്ച് പോയിട്ടുണ്ടെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.


ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്‍റെ ഏക സിറ്റിങ്ങ് സീറ്റായ അരൂരില്‍ ഇക്കുറി അട്ടിമറികള്‍ക്ക് ഒന്നും സാധ്യത ഇല്ലെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. കുറഞ്ഞത് 12,000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ മനു സി പുളിക്കല്‍ വിജയിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനി മോള്‍ ഉസ്മാന്‍ സിറ്റിങ്ങ് എംഎല്‍​എയായിരുന്ന ആരിഫിനെക്കാള്‍ 648 വോട്ടുകള്‍ അധികം നേടിയിരുന്നു. എന്നാല്‍ ഇക്കുറി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ യുഡിഎഫിന്‍റെ മുന്നേറ്റം തടയാന്‍ ആയിട്ടുണ്ടെന്നാണ് സിപിഎം പ്രതീക്ഷ.

എറണാകുളത്ത് കനത്ത മഴയും വെള്ളക്കെട്ടുമെല്ലാം യുഡിഎഫ് വിരുദ്ധ വികാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ സാധിക്കാത്തത് തിരിച്ചടിയാകുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. സ്വാധീന മേഖലകളില്‍ നിന്നുള്ള നാലായിരത്തോളം വോട്ടുകള്‍ നഷ്ടമായെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. പ്രതീക്ഷ ഇല്ല അതേസമയം ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് കാര്യമായ പ്രതീക്ഷ സിഎമ്മിനില്ല. ഇവിടെ 2000 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയുടെ വ്യക്തി സ്വാധീനം വഴി 20000 വോട്ടുകള്‍ ലഭിച്ചെന്നും 32,000 ഇടത് വോട്ടുകള്‍ പെട്ടിയിലായെന്നും മണ്ഡലം കമ്മിറ്റി പറയുന്നു. എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടകളില്‍ നിന്നുള്ള വോട്ടുകള്‍ എല്ലാം പാര്‍ട്ടിക്ക് ലഭിച്ചുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. എന്നാല്‍ യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകള്‍ കമ്മിറ്റിയെ വിശ്വാസത്തിലെടുക്കാന് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നില്ല.

Top