കോഴിക്കോട് എം.കെ രാഘവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി..പ്രഖ്യാപനവുമായി മുല്ലപ്പള്ളി

കോഴിക്കോട്:അടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പി എം.കെ രാഘവന്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാകും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. മൂന്നാം തവണയും അവസരം നല്‍കുമ്പോള്‍ എം.കെ രാഘവനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവര്‍ത്തകരോട് പറഞ്ഞു.

2009ലാണ് എം.കെ രാഘവന്‍ ആദ്യമായി കോഴിക്കോട് മത്സരിക്കുന്നത്. മുഹമ്മദ് റിയാസായിരുന്നു എതിരാളി. കന്നി മത്സരത്തില്‍ 833 വോട്ടുകള്‍ക്ക് രാഘവന്‍ വിജയിച്ചു. 2014ല്‍ എ. വിജയരാഘവനായിരുന്നു എതിരാളി. 2014ലെ മത്സരത്തില്‍ രാഘവന്‍ തന്റെ ഭൂരിപക്ഷം 16880 ആയി ഉയര്‍ത്തി. ഇത് മൂന്നാം തവണയാണ് എം.കെ രാഘവന്‍ കോഴിക്കോട് മത്സരിക്കുന്നത്. 2009ല്‍ കേരളത്തിലെ തന്നെ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ ജയിച്ച രാഘവന്‍ 2014 ല്‍ 16883 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയരാഘവനെ പരാജയപ്പെടുത്തിയത്.Kozhikode

വികസനം മാത്രം പ്രചരണായുധമാക്കിയ എം.കെ രാഘവന്റെ വിജയം അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ക്യാമ്പിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമായ എ. വിജയരാഘവനെ സ്ഥാനാര്‍ത്ഥിയാക്കിയ മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഇടതിന്റെ ശ്രമം ഫലത്തിലെത്തിയില്ല.ഇത്തവണയും സി.പി.എം റിയാസിനെ രംഗത്ത് ഇറക്കിയേക്കുമെന്നാണ് സൂചന.

Top