അടുത്ത ഭരണവും മോദിക്ക് തന്നെ!!!യുപിഎ വെറും 147 സീറ്റുകളിൽ!ടൈംസ് നൗവിന്റെ പുതിയ പോളിലും മുൻതൂക്കം ബിജെപിക്ക്.

ന്യൂഡൽഹി: അടുത്ത ഭരണവും മോദിക്കും ബിജെപിക്കും തന്നെ .കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റ് ബിജെപിക്ക് കിട്ടും .എന്നാൽ യുപിഎ വെറും 147 സീറ്റുകളിൽ ഒതുങ്ങും. മോദിക്ക് പ്രധാനമന്ത്രിയാകാൻ അനേകം ചെറു ക്ഷികൾ പിന്തുണക്കും .2019ലെ ലോക്‌സഭയിൽ ഒരു മുന്നണിക്കും പാർട്ടിക്കും കേവല ഭൂരിപകഷം കിട്ടില്ല എന്നും എന്നാൽ കേവലഭൂരിപക്ഷത്തിനടുത്ത് ബിജെപി എത്തും എന്ന പ്രവചിച്ച് ടൈംസ് നൗ – വി എംആർ അഭിപ്രായ സർവേ . സർവ്വ് പ്രകാരം എൻഡിഎയ്ക്കു കിട്ടുക 38.7 % വോട്ട്. യുപിഎയ്ക്ക് 32.6%. മറ്റുള്ളവർ – 28.7%. മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സഖ്യം വൻ നേട്ടമുണ്ടാക്കുമെന്ന് സർവേ പറയുന്നു. ഇതേ സമയം, യുപിയിൽ ബിജെപിക്ക് വൻ തിരിച്ചടിയുണ്ടാകും. ബംഗാളിൽ തൃണമൂലിന്റെയും തമിഴ്‌നാട്ടിൽ ഡിഎംകെ – കോൺഗ്രസ് സഖ്യത്തിന്റെയും ആധിപത്യം തന്നെയാണ് ഈ സർവേയും പ്രവചിക്കുന്നത്. ഇതെല്ലാം ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ വേണ്ടത്ര മുന്നോട്ട് പോകാൻ പ്രതിപക്ഷത്തിന് ആയില്ലെന്ന സൂചനയാണ് നൽകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിതെറ്റിയ മധ്യപ്രദേശിലും രാജസ്ഥാനിലും പോലും ബിജെപിക്ക് ലോക്‌സഭയിൽ മുൻതൂക്കം കിട്ടുമെന്നാണ് പ്രവചനം. ഏതായാലും കോൺഗ്രസ് നില ഏറെ മെച്ചപ്പെടുത്തും. അതിന് അപ്പുറം ബിജെപിയെ പിടിച്ചു കെട്ടാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്നാണ് എത്തുന്ന വിലയിരുത്തൽ.rahul gandhi

കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന പ്രവചനവം ‘ടൈംസ് നൗ’വിന്റെ സർവേ ഫലം നടത്തുന്നു. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് കേരള ചരിത്രത്തിലാദ്യമായി ലോക്സഭാ സീറ്റ് ലഭിക്കുമെന്ന പ്രവചനമാണ് ടൈംസ് നൗ സർവേയുടെ പ്രധാന സവിശേഷത. കേരളത്തിൽ യുഡിഎഫിന് 16 സീറ്റുകൾ ലഭിക്കുമെന്ന് പറയുന്ന സർവേ എൽഡിഎഫ് മൂന്നു സീറ്റിലൊതുങ്ങുമെന്നും പ്രവചിക്കുന്നു.ഈ വർഷമാദ്യം നടത്തിയ സർവേയുടെ വിവരങ്ങളാണ് പുറത്തു വിട്ടതെന്നാണ് ചാനൽ പറയുന്നത്. നേരത്തെ പുറത്തുവന്ന സർവേ ഫലങ്ങളിലൊന്നും കേരളത്തിൽ എൻഡിഎയ്ക്ക് സാധ്യത കൽപ്പിച്ചിരുന്നില്ല. എബിപി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്ളിക് ടിവി സർവേകളും കേരളത്തിൽ യുഡിഎഫിനാകും നേട്ടമെന്നായിരുന്നു പ്രവചനം. ടൈംസ് നൗ- വി എംആർ സർവേയിൽ എൻഡിഎയ്ക്ക് 252 സീറ്റുകൾ ലഭിക്കുമെന്നും യുപിഎയ്ക്ക് 147 സീറ്റുകൾ ലഭിക്കുമെന്നുമാണ് പറയുന്നത്. മറ്റുള്ളവർ 144 സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. അതായത് രണ്ടാം സ്ഥാനത്തിനായി കോൺഗ്രസ് സഖ്യവും മറ്റുള്ളവരും തമ്മിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നത് ബിജെപിക്ക് തിരിച്ചടിയാണ്. എന്നാൽ അതിന് 20 സീറ്റിന്റെ കുറവ് മാത്രമേ ഉള്ളൂവെന്നത് ആശ്വാസവും. ടി ആർ എസും വൈഎസ്ആർ കോൺഗ്രസും എല്ലാം പ്രതിസന്ധി ഘട്ടത്തിൽ ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യത ഏറെയാണ്.modi maharashtra

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ എസ്‌പി- ബിഎസ്‌പി സഖ്യം 51 സീറ്റുകളും എൻഡിഎ- 27, യുപിഎ-2 എന്നിങ്ങനെ നേടുമെന്നും ടൈംസ് നൗ സർവേ പറയുന്നു. മഹാരാഷ്ട്രയിലെ 48 സീറ്റിൽ എൻഡിഎയ്ക്ക് 43 സീറ്റും യുപിഎയ്ക്ക് 5 സീറ്റുമാണ് ടൈംസ് നൗ പ്രവചിക്കുന്നത്. ആന്ധ്രാപ്രദേശിൽ തെലുങ്കുദേശത്തിന് തിരിച്ചടി നേരിടും. വൈ.എസ്.ആർ കോൺഗ്രസ് 23 സീറ്റ് നേടുമ്പോൾ തെലുങ്കുദേശത്തിന് രണ്ടു സീറ്റുമാത്രമാണ് ലഭിക്കുക. കോൺഗ്രസും ബിജെപിയും സംപൂജ്യരാകും. ഏറെ നിർണ്ണായകമാവുക ആന്ധ്രയിൽ വൈ എസ് ആർ കോൺഗ്രസിന്റെ മുന്നേറ്റമാവുക. തൂക്ക് പാർലമെന്റ് എത്തിയാൽ വൈ എസ് ആറിന്റെ നിലപാട് ഏറെ ശ്രദ്ധേയമാകും. ബിജെപിയേയും കോൺഗ്രസിനേയും പിന്തുണയ്ക്കാൻ സാധ്യതയുള്ള പാർട്ടിയാണ് വൈഎസ് ആർ. ഇതിനൊപ്പം ബിജെപിയുടെ മുൻ സഖ്യകക്ഷിയായ തെലുങ്കുദേശത്തിന്റെ തകർച്ചയും ചർച്ചയാകും. ബിജെപി തള്ളിപ്പറഞ്ഞ് പ്രതിപക്ഷ ഐക്യത്തിന് വേണ്ടി നിലയുറപ്പിച്ച ചന്ദ്രബാബു നായിഡു ഈ തെരഞ്ഞെടുപ്പിൽ തകർന്നടിയുമെന്നാണ് പ്രവചനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ജയിക്കുന്ന മറ്റുള്ളവരും അടുത്ത ഭരണം ആരെന്ന് നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകമാകും.

കേരളത്തിൽ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 12 സീറ്റ് സീറ്റ് ലഭിച്ച യുഡിഎഫ് 2019ലെ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടുമെന്നും അഭിപ്രായ സർവ്വെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് എട്ട് സീറ്റായിരുന്നു ലഭിച്ചിരുന്നത്. കോൺഗ്രസിന്റെ മുന്നണിക്ക് കരുത്താകുന്നത് തമിഴ്‌നാട്ടിലെ ഡിഎംകെയുടെ ശക്തിതെളിയിക്കലാണ്. 2014ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റ സീറ്റിൽ മാത്രമേ വിജയിച്ചചിരുന്നുള്ളു. 39 സീറ്റിൽ 37ഉം എഐഎഡിഎംകെ തൂത്തുവാരുകയായിരുന്നു. കഴിഞ്ഞ തവണ ബിജെപിക്കും ഒരു സീറ്റ് ലഭിച്ചിരുന്നു. ഇത്തവണ ഡിഎംകെയ്ക്ക് 33 സീറ്റാണ് പ്രവചിക്കുന്നത്. തെലുങ്കാനയിലെ 17 സീറ്റിൽ 10 സീറ്റും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തെലുങ്കാന രാഷ്ട്രീയ സമിതി കരസ്ഥമാക്കുമെന്നാണ് സർവ്വെ ഫലം.പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 42 സീറ്റിൽ 32 സീറ്റിലും വെന്നിക്കൊടി പാറിക്കും. 2014ൽ രണ്ട് സീറ്റ് ലഭിച്ച ബിജെപിക്ക് 2019ൽ ഒമ്പത് സീറ്റ് വരെ ലഭിക്കുമെന്നും ടൈംസ് നൗ-വി എംആർ സംയുക്തമായി നടത്തിയ സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങളിലെ പ്രവചനം ഇങ്ങനെ
ആന്ധ്ര: എൻഡിഎ – 0, യുപിഎ – 0, വൈഎസ്ആർ കോൺഗ്രസ് – 23, ടിഡിപി -2തെലങ്കാന: എൻഡിഎ – 1, യുപിഎ – 5, ടിആർഎസ് – 10.തമിഴ്‌നാട്: എൻഡിഎ – 0, യുപിഎ – 35, അണ്ണാ ഡിഎംകെ – 4.കർണാടക: എൻഡിഎ – 14, യുപിഎ – 14.പുതുച്ചേരി: എൻഡിഎ – 1, യുപിഎ – 1, എൻസിപി – 1.ബിഹാർ: എൻഡിഎ – 25, യുപിഎ – 15.ഒഡീഷ: എൻഡിഎ – 13, യുപിഎ – 0, ബിജെഡി – 8.ബംഗാൾ: എൻഡിഎ – 9, യുപിഎ – 1, തൃണമൂൽ – 32, ഇടതുപക്ഷം – 0ജാർഖണ്ഡ്: എൻഡിഎ – 6, യുപിഎ – 8.അസം: എൻഡിഎ – 8, യുപിഎ – 3, മറ്റുള്ളവർ – 3.വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ: എൻഡിഎ – 6, യുപിഎ – 1, മറ്റുള്ളവർ – 2ത്രിപുര: എൻഡിഎ – 2, യുപിഎ – 0, ഇടത് – 0 മഹാരാഷ്ട്ര: എൻഡിഎ – 43, യുപിഎ – 5. ഗുജറാത്ത്: എൻഡിഎ – 24, യുപിഎ – 2.ഗോവ: എൻഡിഎ – 3, യുപിഎ – 1.ഉത്തർപ്രദേശ്: എൻഡിഎ – 27, യുപിഎ – 2, മറ്റുള്ളവർ – 51.ഉത്തരാഖണ്ഡ്: എൻഡിഎ – 5, യുപിഎ – 0.മധ്യപ്രദേശ്: എൻഡിഎ – 23, യുപിഎ – 6.രാജസ്ഥാൻ: എൻഡിഎ – 17, യുപിഎ – 8.ഛത്തീസ്‌ഗഡ്: എൻഡിഎ – 5, യുപിഎ – 6.ഡൽഹി: എൻഡിഎ – 6, യുപിഎ – 0, എഎപി – 1.ഹരിയാന: എൻഡിഎ – 8, യുപിഎ – 2.ജമ്മു കശ്മിർ: എൻഡിഎ – 1, യുപിഎ – 1, നാഷനൽ കോൺഫറൻസ് – 4.പഞ്ചാബ് +ചണ്ഡിഗഡ്: എൻഡിഎ – 0, യുപിഎ – 13, എഎപി – 1.ഹിമാചൽ പ്രദേശ്: എൻഡിഎ – 3, യുപിഎ – 1

Top