ഉമ്മൻ ചാണ്ടിക്ക് പാർലമെന്റിലേക്ക് മത്സരിച്ചേ മതിയാവൂ…

ഡി.പി.തിടനാട് 

കൊച്ചി:രാഷ്ട്രീയത്തിൽ നിലനില്പ്പിനായി ഉമ്മൻ ചാണ്ടിക്ക് മത്സരിച്ചെ മതിയാവൂ നിലനിൽപ്പ് രാഷ്ട്രീയത്തിൽ തന്ത്രങ്ങളുടെ രാജാവായ ഉമ്മൻ ചാണ്ടിക്ക് കേരള -ദേശീയ രാഷ്ട്രീയത്തിൽ നിലനിൽക്കണമെങ്കിൽ ഇത്തവണ മത്സരിച്ചേ മതിയാവൂ .ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന പ്രചാരണം കൊഴുപ്പിക്കുന്ന രാഷ്ട്രീയ ഗെയിമിന് പിന്നിലും ഈ ഉമ്മൻ ചാണ്ടി തന്ത്രം തന്നെയാണ് .കേരളത്തിലെ പൊതുമണ്ഡലത്തിലൂടെ ഉയരുന്ന മുറവിളിയിലൂടെ അജണ്ട ഫിക്സ് ചെയ്തുകഴിഞ്ഞു .ഈ മുറവിളിയിൽ സ്ഥാനാത്ഥിത്വം പ്രഖ്യാപിക്കുക എന്ന രാഷ്ട്രീയ തന്ത്രം വിജയത്തിൽ എത്തി എന്നതാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് രംഗത്ത് എത്തിയത്.രാഷ്ട്രീയ കരുനീക്കത്തിൽ ഉമ്മൻ ചാണ്ടി ഫിക്സ് ചെയ്ത പൊളിറ്റിക്കൽ തന്ത്രമായിരിക്കാം .ഉമ്മൻ ചാണ്ടി ലോക്സഭയിൽ മത്സരിച്ച് വിജയിച്ചാൽ അതിലൂടെ ഒഴിവു വരുന്ന പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ ഇറക്കുക എന്നതും ലക്‌ഷ്യം ആണ് .അതിനാൽ രാഷ്ട്രീയ നിലനിൽപ്പിനായി ഉമ്മൻ ചാണ്ടിക്ക് മത്സരിച്ചെ മതിയാവൂ.രാഷ്ട്രീയ രംഗത്ത് കുറെ കാലമായി സജീവമാതിരുന്ന ചാണ്ടി ഉമ്മൻ അടുത്ത കാലത്തായി കൂടുതൽ സജീവമായതിന്റെ പിന്നിലും ‘ഈ പൊളിറ്റിക്കൽ അജണ്ട ഫിക്‌സിംഗിന്റെ ഭാഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

CHANDY OOMMEN AND Oommen Chandy with family take a selfie

നിലവിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പുറത്ത് വന്നിട്ടുളള രണ്ട് സര്‍വ്വേകള്‍ പറയുന്നു. ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും ഉടക്കി നില്‍ക്കുന്നത് കോണ്‍ഗ്രസിന് നേട്ടമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഡിഎഫിന് നേട്ടം യുഡിഎഫിന് 20ല്‍ 16 സീറ്റുകളും ലഭിക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു.അങ്ങനെ പതിനഞ്ചോ പതിനാറോ , അതിൽ കൂടുതലോ വിജയം ഉണ്ടായാൽ അതിന്റെ ക്രഡിറ്റ് ക്ലൈം ചെയ്യണമെങ്കിൽ ഉമ്മൻ ചാണ്ടി മത്സരിച്ചെ മതിയാവൂ .അതിനുള്ള രാഷ്ട്രീയ ചടുല നീക്കം ഇന്ന് കൊച്ചിയിലും അണികളെ കൊണ്ട് ചെയ്യിപ്പിച്ച് കളം നിറച്ചു .സിനിമാനടന്മാരുടെ ഫാൻസുകളെ പോലെ രാഹുൽ ഗാന്ധി പങ്കെടുത്ത കൊച്ചിയിലെ മീറ്റിങ്ങിൽ ‘മാസ് എൻട്രി പോലെ കയ്യടിയും വാർത്തകളും വരുത്തി ഹീറോ പരിവേഷം വരുത്തി .ഉമ്മൻ ചാണ്ടിയുടെ മാസ് എൻട്രി എന്നാണ് ചില മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചത് .രാഷ്ട്രീയത്തിൽ ഔട്ടാകുന്നു എന്ന തിരിച്ചറിവിന്റെ ബോഡി ലാംഗ്വേജ് ഉമ്മൻ ചാണ്ടിയിൽ കുറച്ച് നാളായി വായിച്ചെടുക്കാം .

Salim raj and Oomman chandy

സോളാറിലും സരിതയുടെ വദനസുരതം എന്ന പരാതിയിലും അഴിമതി ആരോപണത്തിലും ഭരണം നഷ്ടമായതിൽ രാഷ്ട്രീയത്തിൽ സ്റ്റെപ് ടൗൺ ചെയ്യപ്പെട്ട ആളാണ് ഉമ്മൻ ചാണ്ടി.രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റായിരുന്നപ്പോൾ പലതവണ രാഹുലിന്റെ നിർദേശത്തെ ഗ്രൂപ്പ് താല്പര്യത്തിനായി വെല്ലുവിളിച്ച ആളാണ് ഉമ്മൻ ചാണ്ടി .കഴിഞ്ഞതവണ കേരള ഭരണം നഷ്ടമായപ്പോൾ ഉമ്മൻ ചാണ്ടിയെ ഒതുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയതും അപ്രസക്തമായ ആന്ത്ര പോലുള്ള സംസ്ഥാനത്തിന്റെ ചുമതല കൊടുത്തതും .

ഇത്തവണ കേരളത്തിൽ മത്സരിച്ചില്ലെങ്കിൽ കനത്ത വിജയം കേരളത്തിൽ നിന്നും ഉണ്ടാകുമ്പോൾ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും മുല്ലപ്പള്ളിക്കും രമേശ് ചെന്നിത്തലക്കും മാത്രമാകും .നിലവിൽ പതിനഞ്ചോ പതിനാറോ എന്ന സീറ്റിൽ വിജയിച്ച് തിളക്കം കൂടുമ്പോൾ അതിൽ യാതൊരു ക്ളൈമും അവകാശപ്പെടാൻ കഴിയാതിരുന്നാൽ ഉമ്മൻ ചാണ്ടിയുടെ നിലനിൽപ്പും ഗ്രൂപ്പ് രാഷ്ട്രീയത്തിലെ പ്രസക്തിയും നഷ്ടപ്പെടും .മാത്രമല്ല കേരളത്തിൽ മത്സരരംഗത്ത് ഇല്ലങ്കിൽ ഉമ്മൻ ചാണ്ടിക്ക് ആന്ത്രയിൽ മാത്രമായി ശ്രദ്ധാകേന്ദ്രീകരിക്കണം .അവിടെ പാർട്ടി തന്നെ ഇല്ലാതിരിക്കുകയും ആരുമായും മുന്നണി സംവിധാനം ഉണ്ടാക്കാനും കഴിയാത്തതിനാൽ ‘കനത്ത പരാജയം ആയിരിക്കും ഉണ്ടാവുക .അതിനാൽ തന്നെ രാഷ്ട്രീയമായി കനത്ത തിരിച്ചടിയിൽ എത്തും .chandy-ramesh

എന്നാൽ ഉമ്മൻ ചാണ്ടി കേരളത്തിൽ എവിടെ എങ്കിലും മത്സരിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പ് രംഗം ഉമ്മൻ ചാണ്ടിയിലേക്ക് തന്നെ കേന്ദ്രീകരിക്കും .മനോരമ അടക്കമുള്ള മാധ്യമങ്ങൾ ഉമ്മൻ ചാണ്ടിയിൽ ഫോക്കസ് ചെയ്യും ‘താരപ്രഭയോടെ മാസ് ക്രൗഡ് പുള്ളർ ഉമ്മൻ ചാണ്ടി കേരളം വെട്ടിപിടിക്കും .കേരളത്തിൽ ഉമ്മൻ ചാണ്ടി തരംഗം -വിജയം ഉമ്മൻ ചാണ്ടിയുടെ എന്നും പ്രചാരണം ശക്തമാകും -വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ഉമ്മൻ ചാണ്ടിയിൽ മാത്രമായി ഒതുങ്ങും .മുല്ലപ്പള്ളിയും രമേശും മറ്റു നേതാക്കളും വിജയത്തിൽ അവകാശപ്പെടാനാകാതെ അപ്രസക്തരാകും.യു.പി.എ മന്ത്രിസഭാ ഉണ്ടായാൽ -ക്രിസ്ത്യൻ അക്കൗണ്ടില്‍ കേന്ദ്രത്തിൽ നല്ല ഒരു വകുപ്പിൽ ക്യാബിനറ്റ് മന്ത്രിയുമാകാം .

ഒഴിവു വരുന്ന പുതുപ്പള്ളിയിൽ -അധികം പരാതികളില്ലാതെ മകൻ ചാണ്ടി ഉമ്മനെ കൊണ്ടുവന്നു മകന്റെ രാഷ്ട്രീയ ഭാവിയും സുരക്ഷിതമാക്കാനാകും.രാഷ്ട്രീയത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചാണ്ടി ഉമ്മൻ വന്നാൽ അധികം എതിർപ്പുമുണ്ടാവില്ല.കെട്ടി ഇറക്കി എന്ന ആരോപണവും ഉണ്ടാകില്ല .അതിനാൽ ഉമ്മൻ ചാണ്ടിക്ക് ഈ ലോക്സഭാ ഇലക്ഷൻ നിർണായകമാണ് -നിലനിൽപ്പിനായുള്ള നിർണായക ഇലക്ഷൻ .അതിനായി ഉമ്മൻ ചാണ്ടിയും കൂട്ടരും പ്ലൈസ് ചെയ്യുന്ന രാഷ്ട്രീയ നീക്കം ആൺ ‘ഉമ്മൻ ചാണ്ടി മത്സരിക്കണം ‘എന്ന പ്രചാരണവും ‘ഉമ്മൻ ചാണ്ടി ആയിരുന്നു എങ്കിൽ എന്ന സോഷ്യൽമീഡിയ ചർച്ചകളുടെയും പൊളിറ്റിക്കൽ അജണ്ടയും നീക്കങ്ങളും .അതിനാൽ ഉമ്മൻ ചാണ്ടിക്ക് മത്സരിച്ചെ മതിയാവൂ ….കോട്ടയത്തോ ഇടുക്കിയിലോ പത്തനംതിട്ടയിലോ ഉമ്മൻ ചാണ്ടിക്ക് സീറ്റ് കഥ ഒരുങ്ങി തുടങ്ങി.. ഉമ്മൻ ചാണ്ടിക്ക് മത്സരിച്ചെ മതിയാവൂ….

Top