കണ്ണൂരിൽ ഇത്തവണ ഇടതിനു പിഴക്കും ?

കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും .കടുത്തമത്സരം നടക്കുമെന്നും വിജയം സുധാകരനൊപ്പം എന്നുമായിരിക്കുമെന്നും വിലയിരുത്തുന്നു .കണ്ണൂരിൽ സുധാകരൻ തന്നെയെന്ന് മുല്ലപ്പള്ളി സൂചന നല്‍കിയിരുന്നു. കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഏറ്റവും അര്‍ഹതയും വിജയസാധ്യതയുമുള്ള സ്ഥാനാര്‍ത്ഥി കെ സുധാകരനാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞു.

പികെ ശ്രീമതിയെ വീഴ്ത്താന്‍ അദ്ദേഹത്തിന് കരുത്തുണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഊര്‍ജസ്വലനായ നേതാവ് കഴിഞ്ഞ തവണ സിപിഎമ്മിന് അനുകൂലമായി ജില്ലയില്‍ തരംഗമുണ്ടായിരുന്നു. ഇത് മനസ്സിലാക്കാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സുധാകരന്‍ അടക്കമുള്ളവര്‍ നിശ്ശബ്ദമായിരുന്നു. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. ശ്രീമതി മികച്ച വിജയം നേടുകയും ചെയ്തു. ഏറ്റവും ഊര്‍ജസ്വലനായ നേതാവാണ് സുധാകരനെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതേസമയം മത്സരിക്കുന്ന കാര്യം സുധാകരന്‍ സമ്മതിച്ചാല്‍ അടുത്ത നിമിഷം പ്രഖ്യാപനം ഉണ്ടാവും. സുധാകരന്‍ മത്സരിക്കാമെന്ന് നേരത്തെ തന്നെ സമ്മതിച്ചതാണ്.

 

Top