രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ രണ്ട് മലയാളി നേതാക്കള്‍..

ന്യുഡൽഹി : ആരാണാ ആ ബുദ്ധികേന്ദ്രത്തിനു പിന്നിൽ ?രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് അണിയറനീക്കം നടത്തിയവർ ആരാണ് ?പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. കെപിസിസിയിടെ ആവശ്യം എന്ന നിലയില്‍ ഇത് ഉന്നയിക്കണമെന്ന് കേരള നേതാക്കളെ അറിയിക്കുകയും ചെയ്തു

നേരത്തെ വയനാട്, വടകര സീറ്റുകളെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിച്ചുകൂടെയെന്ന് തമാശ രൂപേണ രമേശ് ചെന്നിത്തല രാഹല്‍ ഗാന്ധിയോട് ചോദിച്ചിരുന്നു. മലയാളി നേതാക്കള്‍ രമേശ് ചെന്നിത്തലയുടെ ചോദ്യത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞു മാറിയെങ്കിലും വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലെ മലയാളി നേതാക്കള്‍ ഗൗരവപരമായി തന്നെ മുന്നോട്ടുവെച്ചു.

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്നലെ ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് ഏവരും പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്നോ നാളെയോ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന.

ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഹൈക്കമാന്‍ഡില്‍ നേരത്തെ അഭിപ്രായമുണ്ടായിട്ടുണ്ട്. അത് കേരളത്തില്‍ വയനാട്ടില്‍ നിന്നാകണമെന്നന് കെപിസിസി രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം.

ആശയക്കുഴപ്പം

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. ഇതോടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി.തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമേ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളെ കാണുകയുള്ളുവെന്നാണ് വിവരം. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം. യോഗത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

അതേസമയം സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് എട്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. വയനാട്, വടകര സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. രാഹുല്‍ മത്സരിക്കുന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top