ബിജെപിയെ ഞെട്ടിക്കുവാൻ പ്രിയങ്ക ഗാന്ധി!!.റോഡ് ഷോയിലൂടെ സജീവമാകാൻ പ്രിയങ്ക!!ആവേശത്തോടെ കോൺഗ്രസ്..

ന്യുഡൽഹി:ബിജെപിയെ ഞെട്ടിക്കുവാൻ പ്രിയങ്ക ഗാന്ധിഎത്തുന്നു !!..തന്നോട് ഭീഷണി വേണ്ട എന്ന മുന്നറിയിപ്പും പ്രിയങ്ക ബിജെപിക്ക് നൽകുന്നു .ലക്നൗവിലെ റോഡ് ഷോയിലൂടെ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. സംഘടന തലത്തിൽ പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനത്ത് പ്രിയങ്കയുടെ വ്യക്തി പ്രഭാവം ചലനങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റ പ്രതീക്ഷ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പടിഞ്ഞാറൻ യുപി യുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും റോഡ് ഷോയിൽ പ്രിയങ്കയ്‌ക്കൊപ്പം അണിനിരക്കും.

പാർട്ടി തീർത്തും അപ്രസക്തമായ ഒരു മേഖലയുടെ ചുമതലയുമായാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്നൗവിൽ വിമാനമിറങ്ങുന്നത്. ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പൂരും ഉൾപ്പെടുന്നു. എസ് പി ബി എസ് പി ശക്തി കേന്ദ്രങ്ങൾ വേറെയും. ഗാന്ധി കുടുംബത്തിന്റെ സ്വന്തം അമേതിയും റായ് ബറേലിയും ഒഴിച്ചു നിർത്തിയാൽ ബാക്കി എല്ലായിടത്തും പാർട്ടിയുടെ സ്ഥിതി മോശം.രണ്ട് സീറ്റെന്നതിൽ നിന്ന് കോൺഗ്രസിന് അൽപമെങ്കിലും നില മെച്ചപ്പെടുത്തണമെങ്കിൽ അഖിലേഷ് യാദവ് കനിയണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top