പ്രിയങ്ക ഗാന്ധി തിരിച്ചെത്തി!!വമ്പൻ തിരെഞ്ഞെടുപ്പ് തന്ത്രവുമായി കോൺഗ്രസ്!!

ന്യുഡൽഹി : വിദേശപര്യടനത്തിനുശേഷം പ്രിയങ്ക ഗാന്ധി തിരിച്ചെത്തി !!കോൺഗ്രസ് പ്രവർത്തകർ വമ്പൻ ആവേശത്തിൽ .വമ്പൻ തിരഞ്ഞെടുപ്പ് തന്ത്രവുമായി കോൺഗ്രസ് അണിയറനീക്കം തുടങ്ങി !!എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദം പ്രിയങ്ക ഉടന്‍ തന്നെ ഏറ്റെടുക്കും. ഫെബ്രുവരി 7 ന് ചേരുന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും പങ്കെടുക്കും.

രാഷ്ട്രീയ പ്രവേശം സംബന്ധിച്ച എ.ഐ.സി.സി ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഇപ്പോളാണ് പ്രിയങ്ക ഗാന്ധി ഇന്ത്യില്‍ എത്തുന്നത്. കുടുംബപരമായ ആവശ്യത്തെ തുടര്‍ന്ന് വിദേശത്തായിരുന്ന പ്രിയങ്ക ഇന്നലെ വൈകുന്നേരമാണ് ഡല്‍ഹിയില്‍ എത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി ഇപ്പോള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കുന്ന പ്രിയങ്ക ഗാന്ധി കുംഭമേളക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരി 7ന് ജനറല്‍ സെക്രട്ടറിമാരുടെയും 9 ന് പി.സി.സി അധ്യക്ഷന്‍മാരുടെയും യോഗം രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാനാണ് യോഗം. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രിയങ്കയും പങ്കെടുക്കും. കുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജില്‍ ഗംഗാ സ്നാനം നടത്തിയ ശേഷമായിരിക്കും പ്രിയങ്ക ചുമതലയേല്‍ക്കുക എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Top