കോൺഗ്രസിന് പ്രതീക്ഷവേണ്ട ;മോഡി വീണ്ടും ഭരിക്കും..പ്രിയങ്ക മാജിക് ഇല്ല, ബിജെപിക്ക് ആശ്വാസമായി പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധന്റെ പ്രവചനം!

ന്യുഡൽഹി :2019 ലും മോഡി തന്നെ ഭരിക്കും !..മാന്ത്രിക വടിയുമായിട്ടൊന്നുമല്ല പ്രിയങ്ക വന്നിരിക്കുന്നത് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ .പ്രിയങ്ക മാജിക് ഇല്ല.അതിനാൽ തന്നെ മോദിക്കും ബിജെപിക്കും ഭീക്ഷണിയില്ല .ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള പ്രിയങ്ക കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രംഗപ്രവേശം ചെയ്തത് രാജകീയമാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കിയതിനെ കുറിച്ച് മായവതിയേയും അഖിലേഖ് യാദവിനേയും രണ്ടാമതൊന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കും തക്ക പവര്‍ഫുള്‍ എന്‍ട്രി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ പ്രിയങ്കയുടെ വരവിന് മാജിക്ക് ഒന്നും സൃഷ്ടിക്കാനാവില്ല എന്നാണ് പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോര്‍ പ്രവചിച്ചിരിക്കുന്നത്.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് ഭാവിയില്‍ നേട്ടമാകും. എന്നാല്‍ രണ്ട് മൂന്ന് മാസങ്ങള്‍ കൊണ്ട് മാജിക് കാണിക്കാനുളള മാന്ത്രിക വടി പ്രിയങ്കയുടെ കയ്യിലുണ്ടെന്ന് കരുതുന്നില്ല. പ്രധാനമന്ത്രി ആര് നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ തന്നെ കേന്ദ്രത്തില്‍ അധികാരത്തിലെത്തും എന്നും പ്രശാന്ത് കിഷോര്‍ പ്രവചിക്കുന്നു. എന്നാല്‍ എത്ര സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കും എന്നത് പ്രവചനാതീതമാണ്. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തന്നെയാണെന്നും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.PRIYANKA AND RAHUL

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയും ശിവസേനയും കഴിഞ്ഞാല്‍ എന്‍ഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ജെഡിയു. 15 വര്‍ഷത്തോളം ബീഹാര്‍ ഭരിച്ച നിതീഷ് കുമാര്‍ വലിയ നേതാവുമാണ്. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ കണക്കാക്കുന്നത് ശരിയല്ലെന്നും നരേന്ദ്ര മോദി തന്നെയാണ് പ്രധാനമന്ത്രിയാവുക എന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. നോട്ട് നിരോധനം ബാധിക്കില്ല നോട്ട് നിരോധനമോ ജിഎസ്ടിയോ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ദോഷകരമായി ബാധിക്കില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുളള 6 മാസത്തെ സംഭവവികാസങ്ങളാണ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്നതിന് തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പാറ്റ്‌നയില്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഭാവിയില്‍ കരുത്തായ നേതൃത്വമായും ബിജെപിക്ക് ഭീഷണിയായും മാറാന്‍ പ്രിയങ്കയ്ക്ക് സാധിക്കും എന്നും പ്രശാന്ത് കിഷോര്‍ വിലയിരുത്തുന്നു. ഉത്തര്‍ പ്രദേശിനെ ഇളക്കി മറിച്ചുളള പ്രിയങ്കയുടെ വരവോടെ ബിജെപിക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുമ്പോഴാണ് വ്യത്യസ്തമായി പ്രശാന്ത് കിഷോര്‍ പ്രവചിക്കുന്നത്. പ്രിയങ്കയുടെ വരവ് രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയല്ല എന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടും പ്രിയങ്ക പാര്‍ട്ടിയുടെ അനേകം ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളുമാണ്.

എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു ഉപാദ്ധ്യനായ പ്രശാന്ത് കിഷോറിന് സ്വന്തം നേതാവ് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയാകണം എന്ന് പക്ഷേ അഭിപ്രായമില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രിയും താന്‍ ഉപ പ്രധാനമന്ത്രിയുമെന്ന ഉപാധി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു.

രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഇത്തവണ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നു. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് ഇലക്ഷന്‍ ഗുരു പ്രശാന്ത് കിഷോറിന്റെ പ്രവചനം.  രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം ഭരണം പിടിച്ചതോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് അതീവ ആത്മവിശ്വാസത്തോടെയുളള കോണ്‍ഗ്രസിന്റെ കടന്ന് വരവ്. രാഹുല്‍ ഗാന്ധി നേതൃപരമായി മികച്ച രീതിയിലുളള പ്രകടനം കാഴ്ച വെച്ച് കയ്യടികള്‍ നേടുന്നതിന്റെ കൂട്ടത്തില്‍ പ്രിയങ്ക കൂടി എത്തിയതോടെ കോണ്‍ഗ്രസിന് പ്രതീക്ഷകളേറുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ ഫലം കാണില്ലെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു.

Top