ഉമ്മൻ ചാണ്ടി കേരളത്തിൽ മത്സരിക്കും!!രാഹുൽ ഗാന്ധി നെറ്റിചുളിച്ചു.

കൊച്ചി:കേരളം വിടില്ലല്ല …തന്നെ കേരളത്തിൽ നിന്നും അകറ്റാനുള്ള നീക്കത്തിൽ വീഴില്ല എന്നും ഉമ്മൻ ചണ്ടി. നിലപാട് അറിയിച്ച് കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ് .ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രി കുപ്പായമണിയാനുള്ള ഒരുക്കത്തിലാണ് .അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കുഞ്ഞൂഞ് വീണ്ടും മുഖ്യമന്ത്രി കസേരയില്‍ ലക്ഷ്യവെച്ചുള്ള നീക്കത്തിൽ നിന്നും പിന്നോട്ടില്ല എന്നുള്ള സൂചനകളാണ് പുറത്തുവരുന്നത് .അതിനാൽ തന്നെ തന്റെ തട്ടകം കേരളം വിട്ടുള്ള ഒരു നീക്കത്തിനും തയാറല്ല എന്ന സാക്ഷാൽ രാഹുൽ ഗാന്ധിയോട് വ്യക്തമാക്കി എന്നും റിപ്പോർട്ട് .

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇറങ്ങുമോ എന്ന ചോദ്യം മുന്നണിക്കുള്ളില്‍ നിന്നും ഉയര്‍ന്നിരുന്നു . ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ആഗ്രഹം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഉമ്മന്‍ ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന് മൊത്തത്തില്‍ ഉണര്‍വാകും എന്നാണ് വിലയിരുത്തൽ സ്ഥാനാര്‍ത്ഥിയാകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപെടുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി നൽകിയിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയുണ്ട്. അടുത്ത കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ മന്ത്രിസ്ഥാനം അടക്കം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.എന്നാൽ ഉമ്മൻ ചാണ്ടിയെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പാര്ലമെന്റിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം എന്നും ഗ്രൂപ്പ് വിലയിരുത്തൽ…

Top