ഉമ്മൻ ചാണ്ടി കിംഗ് മേക്കർ!!കേരളത്തിലും കേന്ദ്രത്തിലും

കൊച്ചി: രാഹുൽ ഗാന്ധിയെ കേരളത്തിൽ ഇറക്കി തരംഗം ഉണ്ടാക്കാൻ പദ്ധതി തയ്യാറാക്കിയ ബുദ്ധികേന്ദ്രം ഉമ്മൻ ചാണ്ടിയാണ് .കര്‍ണാടക, തമിഴ്നാട്, കേരള ഘടകങ്ങള്‍ രാഹുല്‍ ഗാന്ധി തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്ന ആവശ്യവുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ അപ്രതീക്ഷമായി വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന വെളിപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയതോടെ ദേശീയ തലത്തില്‍ തന്നെ വയനാട് ചര്‍ച്ചാ വിഷയമായി.

അതേസമയം അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതി രാഹുല്‍ ഗാന്ധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ അമേഠിയില്‍ വലി ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും. എന്നാല്‍, രാഹുല്‍ ദക്ഷിണേന്ത്യയില്‍ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കണമെന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വയനാട് മണ്ഡലത്തില്‍ രാഹുലിനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.രാഹുല്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലെ ജനപിന്തുണ വര്‍ധിപ്പിക്കാനാകും. ടി സിദ്ദിഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് സ്വയം പിന്മാറിയതാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top