ചലക്കുടിയില്‍ അപ്രതീക്ഷിത മുന്നേറ്റം!..വിജയം ഉറപ്പിച്ച് ഇന്നസെന്റ് ;അടിപതറി യുഡിഎഫ് നേതൃത്വം;പരാജയ ഭീതിയില്‍ ബെന്നിയും കോണ്‍ഗ്രസും

കൊച്ചി: കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റെന്ന് ഉറപ്പിച്ച് ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫ് വെള്ളം കുടിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസാനിധ്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീര്‍ജ്ജീവാവസ്ഥയും കിഴക്കബലം പഞ്ചായത്തിലെ ട്വന്റി ട്വന്റിയുടെ വെല്ലുവിളികളുമാണ് ചാലക്കുടി മണ്ഡലത്തില്‍ ബെന്നി ബഹനാന്റൈ വിജയ സാധ്യതകള്‍ക്ക് മങ്ങല്ലേല്‍പ്പിച്ചത്. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള യാക്കോബായ സഭ പരസ്യമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും യുഡിഎഫിന് തിരിച്ചടിയായിരിക്കുകയാണ്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പ് സര്‍വേകള്‍ മുഴുവനും ഇന്നസന്റിന്റെ വിജയ സാധ്യതകളാണ് ചൂണ്ടികാട്ടുന്നത്.

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 എന്ന ജനകീയ സംഘടന ശക്തമായി രംഗത്തെത്തിയതാണ് യുഡിഎഫിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വന്റി 20യെ വെല്ലുവിളിച്ച ബെന്നി ബെഹനാന് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ട്വിന്റി 20 പ്രസ്ഥാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വന്റി 20യെ മ്ലേച്ഛമായ ഭാഷയില്‍ കളിയാക്കി കൊണ്ട് രണ്ട് പത്രസമ്മേളനങ്ങള്‍ ബെന്നി ബെഹനാന്‍ നടത്തി. ഈ തിരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അതുകൊണ്ടാണ് ബെന്നി ബെഹനാനെ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി വാര്‍ഡു മീറ്റിങ്ങുകളൊക്കെ നടക്കുന്നതെന്ന് ട്വന്റി 20 നേതൃത്വം പറഞ്ഞു.

ഇരുപത്താറായിരത്തോളം വരുന്ന വോട്ടര്‍മാര്‍മാര്‍ ഈ പഞ്ചായത്തിനകത്തുണ്ട്. അതില്‍ 80 ശതമാനം ആളുകളും ട്വന്റി 20ക്ക് ഒപ്പം നില്‍ക്കുന്നവരാണ്. അവരുടെ വോട്ടുകള്‍ ബെന്നി ബെഹനാന്റെ പെട്ടിയില്‍ വീഴാതിരിക്കുന്ന സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ട്വിന്റി 20 നേതൃത്വം വ്യക്തമാക്കി.

വാര്‍ത്താസമ്മേളനങ്ങളില്‍ കിഴക്കമ്പലത്തെ ട്വന്റി 20 സംഘടനയെ അറിയില്ലെന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും കിഴക്കമ്പലം പഞ്ചായത്തിലേക്ക് അല്ലെന്നുമുള്ള ബെന്നി ബെഹനാന്റെ പരിഹാസമാണ് കിഴക്കമ്പലം ജനതയെ ചൊടിപ്പിച്ചത്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top