കഷ്ടത അനുഭവിക്കുന്നവരുടെ രക്ഷകൻ!!.ദീനാനുകമ്പയിൽ വിജയം ഉറപ്പിച്ച് ഇന്നസെന്റ് !.

കൊച്ചി:ഇടതുതരംഗത്തിൽ അല്ല ചാലക്കുടിയിൽ ഇന്നസെന്റ് വിജയം വരിക്കുന്നത് പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന ഇന്നസെന്റ് എന്ന മനുഷ്യസ്നേഹിയുടെ കരുണ ആണ് ചാലക്കുടിയിൽ വോട്ടായി മാറുന്നത് .സാധാരണക്കാരുടെ കാണപ്പെട്ട ദൈവം ആണ് ഇന്നച്ചൻ .രോഗികളുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും കാണപ്പെട്ട മിശിഹ ചാലക്കുടിയിൽ എല്ലായിടത്തും ഈ ദീനാനുകമ്പ ഇന്നസെന്റിനായി വോട്ട് ബാങ്കായി മാറുകയാണ് .ഇവിടെ രാഷ്ട്രീയം ഇല്ല !..

ചാലക്കുടിക്കാർക്ക് കലാഭവൻ മണി എങ്ങനെ ആയിരുന്നോ അതിലും അനുകമ്പയോടെ ആണ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ഇന്നസെന്റിനും ഉള്ള പ്രതിഛായ.രോഗികളും അശരണരും ആയവർ സഹായത്തിന് എത്തിയാൽ ഒരിക്കലും നിരാശപ്പെടുത്തില്ല.സഹായത്തിന് ശുപാർശ കൊടുക്കുന്ന രാഷ്ട്രീയക്കാരെയും ഇന്നസെന്റ് നിരാശപ്പെടുത്തില്ല എന്നതാണ് ഇന്നച്ചനെ വേറിട്ട ആളാക്കുന്നത് പള്ളികളും ചാരിറ്റി സംഘടനകളും രാഷ്ട്രീയക്കാരും ഇന്നസെന്റിനെ വിളിച്ച് സഹായം അപേക്ഷിച്ചാൽ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലിയേറ്റിവ് കെയർ സെന്ററുകൾ,ആശുപത്രികൾ കിടപ്പുരോഗികൾ എന്നിവരുടെ കാണപ്പെട്ട ദൈവം ആണ് ഇന്നസെന്റ്.സഹായം തേടി ചെല്ലുന്ന ആരെയും നിരാശപ്പെടുത്തില്ല .അവയെല്ലാമായിരുന്നു കഴിഞ്ഞതവണയും ഇത്തവണയും ഇന്നസെന്റിനു വോട്ടായി മാറുന്നത് .പള്ളികൾ കേന്ദ്രീകരിച്ചും ആശുപത്രികൾ കേന്ദ്രീകരിച്ചും ഇന്നസെന്റിന്റെ കരുണയുടെ കൈകൾ ചർച്ച ചെയ്യപ്പെടുന്നു.

മറിച്ച് ബെന്നി ബഹന്നാൻ സാധാരണക്കാർക്ക് അപ്രാപ്യൻ എന്നാണ് പൊതുവെ സംസാരം .വിജയിപ്പിച്ചാൽ ഇന്നസെന്റ് ചെയ്യുന്ന തരത്തിൽ യാതൊരു സഹായവും കിട്ടില്ല എന്നതും ചർച്ച ആകുന്നു .എന്തായാലും രാഷ്ട്രീയത്തിന് അധഃറ്റേതമായി ചാലക്കുടിയിൽ ഇത്തവണയും ഇന്നസെന്റിനെ വിജയിപ്പിക്കാൻ ആളുകൾ അതിശക്തമായി രംഗത്തുണ്ട് .സഹായം കിട്ടിയവരുടെ നിശബ്ദമായ പ്രചാരണത്തിൽ ഇന്നസെന്റ് വാൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നതാണ് നിലവിലെ റിപ്പോർട്ടുകൾ .മാത്രമല്ല എതിർ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ സംശുദ്ധതയില്ലായ്മ വാൻ ചർച്ച ആയിക്കൊണ്ടിരിക്കയാണ് .

സോളാർ വിഷയങ്ങൾ കൂടുതൽ ശക്തമായി ചർച്ച ചെയ്യപ്പെടും കൊണ്ടിരിക്കുമ്പോൾ ബെന്നി ബഹന്നാൻ എതിരെ നെഗറ്റീവ് തരംഗം ആണ് മണ്ഡലത്തിൽ ഉള്ളതും .എന്തായാലും ഇന്നസെന്റിനു അനുകൂലവുമായ അടിയൊഴുക്കും കോൺഗ്രസിലെ ഒരു വിഭാഗം നടത്തുന്ന കാലുവവാരലും ഉണ്ടാകും എന്നത് വ്യക്തമാണ് .തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്ന എതിരെ ഗ്രോപ്പുകാർ തന്നെ ബെന്നിയെ വാരി തോൽപ്പിക്കും എന്നും സൂചനയുണ്ട് .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top