ഇന്നസെന്റിന്റെ അവഹേളനം ഇരയായ നടിയോട് … ഇപ്പോ ഇരാന്നെ പറയാന്‍ പാടുളളൂ. പേര് പറയാന്‍ പാടില്ലത്രെ, അല്ലേ..അമ്മ മുഴുവന്‍ പിളര്‍പ്പിലേക്ക്.സംഘടന പിളര്‍ത്താന്‍ നിയോഗം രമ്യ നമ്പീശന്

കൊച്ചി:അമ്മയുടെ പ്രസിഡന്റും ഇടതുപക്ഷ എം പി.യുമായ ഇന്നസെന്റ് ആക്രമിച്ച് പീഡിപ്പിക്കപ്പെട്ട നടിയെ അവഹേളിച്ചതായി ആരോപണവും .നടിയുടെ കേസിൽ ഇരയെ മാനസികമായി തളർത്തി പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് അമ്മയുടെ ‘പ്രസിഡന്റിന്റെ ഇത്തരം അവഹേളനപരമായ പരാമർശം എന്നും പരക്കെ പ്രതിഷേധത്തോടെ പൊതുവികാരം ഉണ്ടായിരിക്കുന്നത് . ഈ ഒരു കേസില്‍ ഇത് ഉണ്ടായി എന്ന് പറയുമ്പോള്‍, ഇപ്പോ ഇരാന്നെ പറയാന്‍ പാടുളളൂ. പേര് പറയാന്‍ പാടില്ലത്രെ, അല്ലേ. ഇനി ഇപ്പോ സിനിമയില്‍ അഭിനയിക്കുമ്പോള്‍..എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്. കാരണം നമ്മുടെ എല്ലാ ആളുകള്‍ക്കും അറിയാം ആരാണ്, എന്താണെന്ന്, ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതാണ് ഇന്നസെന്റ് പറഞ്ഞത്. നടിമാരുടെ പുതിയ സംഘടനക്കും പ്രസിഡന്റിന്റെ ഈ വാക്കുകളോട് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്. കാരണം സംഘടനയിലെ ഒരംഗത്തിന് ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ട് കാര്യമായി പ്രതിഷേധിക്കാന്‍ പോലും ആരും തയ്യാറായില്ല എന്നതു തന്നെ. ഇരയോട് എന്താണ് ഇത്ര പുച്ഛമെന്ന് ഇന്നസെന്റ് എംപിയോട് സോഷ്യല്‍ മീഡിയയും ചോദിക്കുന്നു.ഇടതു ചായവെന്നും പ്രതിയെ സംരക്ഷിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗം ആണെന്നും പ്രതികൾ– ഒപ്പം ഇടതു പിന്തുണയുള്ള മെഗാ സ്റ്റാറും മറ്റും ആണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന നടി മഞ്ജുവിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ കാരണം ദിലീപ് മഞ്ജു ഉടക്കില്‍ നിന്നാണ്. പുതിയ സംഘടനക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്. അമ്മയിലെ മുന്‍നിര താരങ്ങളോടുള്ള അതൃപ്തിയില്‍ പുകയുന്ന സംഘടനക്ക് ഈ സംഭവം പിളര്‍പ്പിന് ഊര്‍ജ്ജം നല്‍കുമെന്നാണ് സൂചന. ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട എന്ന് ഇന്നസെന്റ് പറയാന്‍ കാരണം ദിലീപിന്റെ ഹോള്‍ഡാണ്. എന്നാല്‍ തങ്ങള്‍ക്കും നീതിവേണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം.ഈ പുതിയ പ്രതിസന്ധിയോട് മോഹന്‍ലാല്‍ പ്രഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഇരയോടൊപ്പമുള്ള നിലപാടിലാണെന്നും സൂചനയുണ്ട്. കൂടാതെ താരപ്പോരും ഇതിന് കാരണമാണ്. എന്നാല്‍ നാളത്തെ ജനറല്‍ബോഡിയില്‍ കാര്യങ്ങള്‍ കുഴങ്ങുമെന്നാണ് സൂചന.mega stars

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇന്ന് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. നാളെ ജനറല്‍ ബോഡി ചേരും. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം. അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മമ്മൂട്ടി,മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു, ദിലീപ് തുടങ്ങി 18 പേരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ രമ്യ നമ്പീശന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ അംഗങ്ങള്‍. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു. പൊലീസ് ഇതുവരെ പ്രതിസ്ഥാനത്ത് നിര്‍ത്താത്ത ദിലീപിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ധാര്‍മിക പിന്തുണ നല്‍കണം എന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പൊതുവികാരം. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ രമ്യ ഇന്നത്തെ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായ അഭിപ്രായം ജനറല്‍ ബോഡിയിലെ ചര്‍ച്ചയില്‍ ഉയര്‍ന്നാലും പ്രശ്‌നം ഗുരുതരമാക്കും.

നടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ദിലീപിനെ കൈവിടാതെയുള്ള ഒരു നയം സ്വീകരിക്കാനും അതിന് അംഗങ്ങളുടെ പിന്തുണ നേടുവാനുമായിരിക്കും നിലവിലെ സാഹചര്യത്തില്‍ അമ്മ നേതൃത്വം ശ്രമിക്കുക. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ അമ്മയില്‍ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് ചലച്ചിത്രം രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറല്‍ ബോഡിയാണ് വ്യാഴാഴ്ച ചേരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ തൃപ്തികരമായ നിലപാടും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ അമ്മയ്ക്കുള്ളിലെ വനിത അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള സാധ്യതയും കൂടുതലാണ്. ദിലീപിനും സലീം കുമാറിനുമെതിരെ ശക്തമായ പ്രതികരണങ്ങളുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നിരുന്നു. ദിലീപിനെ പിന്തുണച്ച് മമ്മൂട്ടിയും ഇരയെ തുണച്ച് മോഹന്‍ലാലും സംവിധായകന്‍ ലാലും കൂട്ടരും ചേരിതിരിഞ്ഞ് വാദിച്ചതായും വാര്‍ത്തകള്‍ നിറയുന്നുണ്ട്.

നടിക്കെതിരായ അതിക്രമത്തിലെ നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ്. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അടുത്ത വാര്‍ത്ത അറസ്റ്റായിരിക്കുമെന്ന വാദവുമായി ദിലീപിനെ എതിര്‍ത്തും അതേ സമയം അനുകൂലിച്ചും നവമാധ്യമങ്ങളില്‍ ചേരിപ്പോര് തുടരുകയാണ്.

Top