രാജസ്ഥാനില്‍ വിജയിച്ചാൽ ബിജെപി കേന്ദ്രഭരണം പിടിക്കും.തോറ്റാല്‍ തിരിച്ചടിയാകും.ദില്ലി മുതല്‍ ഹരിയാന വരെ നഷ്ടമാകും

ജയ്പൂര്‍: രാജസ്ഥാനില്‍ വിജയിച്ചാൽ ബിജെപി കേന്ദ്രഭരണം പിടിക്കും.രാജസ്ഥാനിലെ ഫലത്തെ ആശ്രയിച്ചാണ് ദില്ലി രാഷ്ട്രീയം കഴിയുന്നത് തന്നെ. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എല്ലാ സര്‍വേകളും സൂചിപ്പിക്കുന്നത്. ഇത് ബിജെപിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. വസുന്ധര രാജയ്ക്ക് വേണ്ടത്ര ജനപ്രീതി ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍.രാജസ്ഥാനിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്നവര്‍ തന്നെ കേന്ദ്രത്തിലും അധികാരത്തിലെത്തുന്നതാണ് രീതി. ഇത്തവണ കോണ്‍ഗ്രസ് ജയിച്ചാല്‍ 2019ല്‍ അത് മോദി സര്‍ക്കാരിനുള്ള മുന്നറിയിപ്പായിരിക്കും. രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളൊക്കെ ബിജെപി കുതിപ്പുണ്ടാക്കുമെന്ന് കരുതുന്നവയാണ്. എന്നാല്‍ രാജസ്ഥാനില്‍ തോറ്റാല്‍ ഇവിടെയൊക്കെ ബിജെപി തകര്‍ന്നടിയും. അതിനുള്ള സാഹചര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായി വരുന്നത്.

മോദി തരംഗം പ്രകടമാകാന്‍ തുടങ്ങിയ 2013ല്‍ രാജസ്ഥാനില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്. ആകെയുള്ള 200 സീറ്റില്‍ 163 എണ്ണം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് വെറും 21 സീറ്റിലേക്ക് ഒതുക്കി. 96 സീറ്റുണ്ടായിരുന്നതില്‍ നിന്നാണ് കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടത്. അന്ന് അഭിപ്രായ വോട്ടെടുപ്പില്‍ എല്ലാം ബിജെപിയായിരുന്നു മുന്നില്‍. എന്നാല്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റാണ് അവര്‍ക്ക് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 സീറ്റിലും ബിജെപി ജയം. നിയമസഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡാണ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടത്. ഒരിക്കലും തുടര്‍ച്ചയായി ഒന്നിലധികം തവണ ഒരു പാര്‍ട്ടി രാജസ്ഥാനില്‍ ജയിച്ചിട്ടില്ല എന്ന ചരിത്രവും ഇവിടെ ആവര്‍ത്തിക്കപ്പെട്ടു. ഇത്തവണ ഇതോപോലെ ആവര്‍ത്തിക്കപ്പെടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. രാജസ്ഥാന്‍ നഷ്ടപ്പെടുന്നത് മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ ഈ ട്രെന്‍ഡ് ആവര്‍ത്തിക്കുന്നതാണ് ബിജെപി ഭയപ്പെടുന്നത്.congress-bjp (1)

അയല്‍ സംസ്ഥാനങ്ങള്‍ ഏതൊക്കെ…. രാജസ്ഥാനോട് ഏറ്റവും അടുത്ത് കിടക്കുന്ന ദില്ലിയാണ്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശിന്റെ വലിയൊരു ഭാഗവും ഇതിനോട് അടുത്ത് വരും. ഇതൊക്കെ നഷ്ടപ്പെട്ടാല്‍ ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ ഇവിടെയൊക്കെ രാജസ്ഥാനിലേതിന് സമാനമായ ട്രെന്‍ഡാണ് കണ്ടിരുന്നത്. ദില്ലിയിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. ദില്ലിയിലെ തിരഞ്ഞെടുപ്പ് ദില്ലിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴു സീറ്റും ബിജെപി തൂത്തുവാരുകയായിരുന്നു. ഇതേ വര്‍ഷം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ രൂപീകരിച്ചതോടെ ബിജെപിക്ക് ഒന്നും ചെയ്യാനില്ലാതായി. പിന്നീട് 2015ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നതോടെ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും ചെയ്തു. പക്ഷേ മോദി പ്രഭാവം ശക്തമായപ്പോള്‍ ബിജെപിയായിരുന്നു ഇവിടെ പ്രബല കക്ഷി. രാജസ്ഥാനിലെ ഫലം ആദ്യം സ്വാധീനിക്കുക ദില്ലിയെ ആയിരിക്കും.

ഹരിയാനയിലും പ്രതിസന്ധി ഹരിയാന ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. ഇവിടെയുള്ള പത്ത് സീറ്റുകളില്‍ എഴെണ്ണമാണ് ബിജെപിക്ക് 2014ല്‍ സ്വന്തമാക്കിയത്. രാജസ്ഥാനിലെ ഫലത്തിന് സമാനമായിരുന്നു ഇതും. കോണ്‍ഗ്രസിന് വെറും ഒരു സീറ്റാണ് ലഭിച്ചത്. നിയസഭാ സീറ്റില്‍ ആകെയുള്ള 90 എണ്ണത്തില്‍ 47 എണ്ണം നേടി ബിജെപി ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാല്‍ ഇത്തവണ രാജസ്ഥാനിലേതിന് സമാനമായ അവസ്ഥ ഇവിടെയുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി നിലം തൊടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓംപ്രകാശ് ചൗത്താല തിരിച്ചെത്തിയതും ബിജെപിക്ക് തിരിച്ചടിയാകും. യുപി പോയാല്‍ കേന്ദ്രവും പോകും ഉത്തര്‍പ്രദേശിലേക്കും സംസ്ഥാന തിരഞ്ഞെടുപ്പിന്റെ അനുരണങ്ങള്‍ എത്തുമെന്നാണ് സൂചന. രാജസ്ഥാന്‍ തന്നെയാണ് പ്രധാനമായും ഇവരെ സ്വാധീനിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ 71 എണ്ണമാണ് ബിജെപി നേടിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403ല്‍ 325 സീറ്റുകളാണ് ബിജെപി നേടിയത്. ഏകദേശം രാജസ്ഥാനിലും ഹരിയാനയിലും സമാനമായ ഫലമായിരുന്നു ഇത്. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ തോറ്റിരുന്നു. രാജസ്ഥാനിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഇത് സൂചിപ്പിക്കുന്നത്. 2019ല്‍ രാജസ്ഥാനിലെ ഫലമെന്താകുമോ അത് തന്നെയാകും യുപിയില്‍ ഉണ്ടാവുകയെന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ഏകദേശം വ്യക്തമാകും. പഞ്ചാബില്‍ സ്ഥിതി സമാനം പഞ്ചാബില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപി നടത്തിയത്. പക്ഷേ സ്ഥിതി ഏറെകുറെ സമാനമായിരുന്നു. ഇവിടെ എന്‍ഡിഎ ആറു സീറ്റ് നേടി. ആംആദ്മി പാര്‍ട്ടിയും നാലും കോണ്‍ഗ്രസ് മൂന്നും സീറ്റാണ് നേടിയത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. ഇതൊക്കെ സൂചിപ്പിക്കുന്നത് 2014നെ അപേക്ഷിച്ച് മോദി പ്രഭാവത്തിന് മങ്ങലേറ്റുവെന്നാണ്. ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

Top