കെ സുരേന്ദ്രന് വമ്പൻ പാര.ബിജെപിയിൽ കടുത്ത വിഭാഗീയത!!!

ബിജെപിയിൽ കടുത്ത വിഭാഗീയത!!മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍റെ പേരായിരുന്നു തിരുവനന്തപുരത്ത് നിന്ന് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപിയും പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളയും മതിയെന്നാണ് ഇപ്പോള്‍ പാര്‍ട്ടി ആലോചിക്കുന്നതത്രേ. ഇരുമണ്ഡലങ്ങളിലും നായര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതാണ് ഗുണം ചെയ്യുകയെന്ന നിഗമനമാണ് ഇതിന് പിന്നില്‍ എന്നാണ് വിവരം.നേരത്തേ കെ സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ശബരിമല കേസില്‍ അകപ്പെട്ട സുരേന്ദ്രന് പത്തനംതിട്ടയില്‍ കയറരുതെന്ന കര്‍ശനമായ നിര്‍ദ്ദേശത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. തൃശ്ശൂരില്‍ മത്സരിപ്പിക്കും? അതുകൊണ്ട് തന്നെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നത് പ്രചരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തിരിച്ചടിയാകും. സുരേന്ദ്രനെ തൃശ്ശൂരില്‍ തന്നെ മത്സരിപ്പിച്ചല്‍ മതിയെന്നാണ് ആര്‍എസ്എസിന്‍റെ നിര്‍ദ്ദേശം. രണ്ട് ലക്ഷം വോട്ടുകള്‍ തൃശ്ശൂരില്‍ സുരേന്ദ്രന്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുമെന്ന് ആര്‍എസ്എസ് കണക്ക് കൂട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top