മോദിക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ!!!തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളും;രാഹുൽ ഗാന്ധി

ന്യുഡൽഹി :2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി അധികാരത്തിൽ എത്തിയാൽ ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും വായ്പ എഴുതി തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ ഞങ്ങളനുവദിക്കില്ലെന്നു രാഹുല്‍ ഗാന്ധി. നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയാറായില്ലെന്നും രാഹുല്‍ പറഞ്ഞു.രണ്ടുതരം ഇന്ത്യയെ മോദി സൃഷ്ടിച്ചു. ഒരുവശത്ത് കര്‍ഷകരും പാവപ്പെട്ടവരും സാധാരണക്കാരയ വ്യവസായികളും എന്നാല്‍ മറുവശത്ത് രാജ്യത്തെ 15 വ്യവസായികളാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയ മിന്നുന്ന വിജയം ആദ്യത്തെ കൂട്ടം ആള്‍ക്കാരുടെ വിജയമാണെന്നും രാഹുല്‍ പറഞ്ഞു.

‘കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിനായി സമ്മർദ്ദം ശക്തമാക്കും. കടങ്ങൾ എഴുതി തള്ളുന്നില്ലെങ്കിൽ മോദിജിയെ ഉറങ്ങാൻ അനുവദിക്കില്ല’, ഡൽഹിയിൽ രാഹുൽ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയം ജനങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ യഥാർത്ഥ പോരാട്ടം ഒരു വശത്ത് കർഷകരും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും മറു വശത്ത് വൻകിട വ്യവസായികളും തമ്മിലുള്ളതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ നാലു വർഷം കൊണ്ട് മൂന്നര ലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത മോദി അത് അതിസമ്പന്നരുടെ പോക്കറ്റിലിട്ടതായി അദ്ദേഹം പറഞ്ഞു. കർഷകരുടെ ഒരു രൂപയുടെ വായ്പ പോലും എഴുതി തള്ളാൻ മോദി തയ്യാറായില്ല. എന്നാൽ അധികാരമേറ്റ ഉടൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതി തള്ളി. നേരത്തെ കർണാടക ഗവണ്മെന്റും കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഉത്തരവിറക്കിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രാഹുല്‍ രംഗത്തെത്തിയത്.മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട് മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിറക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും രംഗത്തെത്തിയിരുന്നു. പത്ത് ദിവസത്തിനകം സംസ്ഥാനത്തെ കാര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോപ്പറേറ്റീവ്, റൂറല്‍ ഡെവലപ്മെന്റ് ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്ത എല്ലാ ഹൃസ്വകാല വായ്പകളും എഴുതിത്തള്ളും. അധികാരത്തിലെത്തി പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിങ്ങള്‍ക്ക് വാക്കു തന്നതാണ്. ആ വാക്ക് ഞങ്ങളിതാ പാലിക്കുകയാണ്. കര്‍ഷകരുടെ പതിനാറ് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിതള്ളാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Top