രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്!!!ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം വൈകീട്ട് അഞ്ചിന്

ന്യൂഡല്‍ഹി: രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു !..ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിക്കും. സിക്കിം, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും.ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്നതിനാല്‍ വിപുലമായ ആസൂത്രണവും തയ്യാറെടുപ്പുകളുമാണ് പൊതുതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം,ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതു കൂടാതെ രാഷ്ട്രപതി ഭരണം നിലവിലുള്ള ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ടായെങ്കിലും ദില്ലിയില്‍ ബിജെപി പാര്‍ലമെന്‍റ് പാര്‍ട്ടി യോഗം ഇരുസംസ്ഥാനങ്ങളിലും അഞ്ച് വര്‍ഷത്തെ അധികാരം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മതിയെന്ന ധാരണയിലെത്തിയിരുന്നു.

നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ മൂന്നിനാണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കുന്നതോടെ രാജ്യത്തെ പെരുമാറ്റച്ചട്ടം നിലവില്‍ വരും. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിക്കുന്നു എന്ന് ആരോപിച്ച് നേരത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇത്തവണ ഏഴോ എട്ടോ ഘട്ടങ്ങളായിട്ടായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് നിലവില്‍ 543 ലോക്‌സഭാ മണ്ഡലങ്ങളിലായി 10 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഉളളത്. നിലവില്‍ രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന ജമ്മു കശ്മീരില്‍ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുളള സാഹചര്യമാണോ കശ്മീരിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ പിരിച്ച് വിട്ട് രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തിയതിന്റെ കാലാവധി മെയിലാണ് അവസാനിക്കുന്നത്.

നിയമസഭ പിരിച്ച് വിട്ടാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. ഇത് പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാണ് സാധ്യത. മഹാരാഷ്ട്ര, ഹരിയാന സര്‍ക്കാരുകളെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രണ്ടിടത്തും കാലാവധി പൂര്‍ത്തിയാക്കാനാണ് ഭരണകക്ഷിയായ ബിജെപിയുടെ തീരുമാനം.

Top