സർവേകളിൽ മോദിക്ക് മുൻ‌തൂക്കം.മഹാസഖ്യമില്ലെങ്കില്‍ ബിജെപി തൂത്തുവാരും!.നിര്‍ണായകമായ 114 സീറ്റുകളിൽ ബിജെപിക്ക് മുൻ‌തൂക്കം!!നിരാശയോടെ കോൺഗ്രസ്.

ന്യുഡൽഹി:മോദി തരംഗം 2019 ലും ആവർത്തിക്കുമെന്നു സർവേകൾ .2019ലും ശക്തമായ ബിജെപി തരംഗം രാജ്യത്ത് ആഞ്ഞടിക്കുമെന്നും എന്‍ഡിഎയ്ക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും പുതിയ സർവേകൾ പുറത്ത് വന്നു.2019 തെരെഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ബിജെപിയുടെ സര്‍വേഫലത്തില്‍ വ്യക്തമാക്കിയിരുന്നത്. അടുത്ത വര്‍ഷത്തെ ലോക്‌സഭാ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ് കാണുന്നത്. ഇരുപാര്‍ട്ടികളും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ രണ്ട് സുപ്രധാന സര്‍വേകള്‍ പ്രവചിക്കുന്നത് മഹാസഖ്യത്തിന്റെ ആവശ്യകതയും കോണ്‍ഗ്രസിന് ഉണ്ടായേക്കാവുന്ന വീഴ്ച്ചകളുമാണ്. ഇന്ത്യാ ടിവി സര്‍വേയില്‍ ബിജെപിക്ക് മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. അതേസമയം ടൈംസ് നൗ സര്‍വേയില്‍ പ്രധാന വിഷയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് വീഴ്ച്ച സംഭവിച്ചെന്നാണ് സൂചിപ്പിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ 114 സീറ്റുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് ഇന്ത്യാ ടിവിയുടെ പ്രവചനം.

അതേസമയം മഹാസഖ്യം ഇതുവരെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് 2019ലും തകര്‍ന്നടിയുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധി ഇതുവരെ ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും ദേശീയ ശ്രദ്ധ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം മറുവശത്ത് രാഹുല്‍ പ്രതിപക്ഷ ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങള്‍ വിജയിച്ചാല്‍ അദ്ദേഹത്തിന് തിരിച്ച് വരവിനുള്ള സാധ്യതയുണ്ട്. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎക്കു ലഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. അതായത് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12% അധികവോട്ട്. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളും എന്‍ഡിഎ 336 സീറ്റുകളുമാണ് നേടിയത്. ഇന്ധനവില വര്‍ധനവ്, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ക്ക് നടുവിലേക്കാണ് പുതിയ സര്‍വേയുമായി ബിജെപി എത്തുന്നത്. ഇതിന് മുമ്പ് മറ്റുള്ളവര്‍ നടത്തിയിട്ടുള്ള സര്‍വേകള്‍ എന്‍ഡിഎക്ക് 300ല്‍ താഴെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യാ ടിവി സര്‍വേ നടത്തിയത്. മഹാരാഷ്ട്രയില്‍ മഹാസഖ്യമില്ലെങ്കില്‍ ബിജെപി തേരോട്ടം നടത്തുമെന്നാണ് പ്രവചനം. ഇവിടെയുള്ള 48 സീറ്റിലും 30 സീറ്റുകള്‍ ബിജെപി നേടും. എന്‍ഡിഎ കക്ഷിയായ ശിവസേന എട്ട് സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് അഞ്ചും എന്‍സിപിക്ക് അഞ്ചും സീറ്റുകള്‍ ലഭിക്കും. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ വോട്ട് ഒരു ശതമാനം കുറയുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.modi

മഹാസഖ്യമില്ലെങ്കില്‍ ബിജെപിയായിരിക്കും ഏറ്റവുമധികം നേട്ടമുണ്ടാക്കുക. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ബിജെപി 23 സീറ്റില്‍ ഒതുങ്ങും. ഇത് ഡിസംബറില്‍ തിരഞ്ഞെടുപ്പില്‍ നടത്തിയാലുള്ള സാധ്യതയാണ്. 23 സീറ്റും ബിജെപിയെ സംബന്ധിച്ച് നേട്ടമാണ്. കോണ്‍ഗ്രസിന് 17 ശതമാനം വോട്ടുകള്‍ ലഭിക്കും. അതേസമയം സഖ്യം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ 32 സീറ്റ് വരെ ബിജെപി നേടാന്‍ സാധ്യതയുണ്ട്. നാല് ശതമാനത്തിന്റെ വര്‍ധനവാണ് ബിജെപിക്കുണ്ടാവുക. കഴിഞ്ഞ തവണ 28 സീറ്റാണ് ബിജെപി നേടിയത്.

ഡിസംബറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ബീഹാറില്‍ തിരിച്ചടി ഉണ്ടാവുമെന്ന് സര്‍വേ പറയുന്നു. രണ്ട് ശതമാനം വോട്ട് കുറയും. ഇവിടെ 40 സീറ്റാണ് ഉള്ളത്. എന്‍ഡിഎ സഖ്യം സംസ്ഥാനത്ത് 29 സീറ്റ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 15 സീറ്റ് ലഭിക്കും. കഴിഞ്ഞ തവണ 22 സീറ്റാണ് ലഭിച്ചത്. ഏഴ് സീറ്റുകള്‍ കുറയും. ജെഡിയുവിന് 9 സീറ്റ് ലഭിക്കും. എല്‍ജെപിക്ക് മൂന്നും ആര്‍എല്‍എസ്പിക്ക് രണ്ടും സീറ്റുകള്‍ ലഭിക്കും. ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന് 11 സീറ്റ് ലഭിക്കും. ഇതില്‍ പത്തും ആര്‍ജെഡിക്കാണ് ലഭിക്കുക.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് 31.49 ശതമാനം വോട്ട് ലഭിക്കും. ശിവസേനയ്ക്ക് 20.36 ശതമാനവും ലഭിക്കും. കോണ്‍ഗ്രസ് 17.10 ശതമാനത്തില്‍ ഒതുങ്ങുമ്പോള്‍ എന്‍സിപിക്ക് 19.45 ശതമാനം വോട്ട് ലഭിക്കും. ബീഹാറില്‍ ബിജെപിക്ക് 28.35 ശതമാനം വോട്ട് ലബിക്കും. ആര്‍ജെഡിക്ക് 24.38 ശതമാനം വോട്ടുണ്ടാവും. ജെഡിയുവിന് 16.77 ശതമാനവും കോണ്‍ഗ്രസിന് 5.5 ശതമാനവും വോട്ട് ലഭിക്കും. രണ്ടായാലും കോണ്‍ഗ്രസിന് നേട്ടം ഉണ്ടാവില്ലെന്നാണ് സൂചന.

ഗുജറാത്തില്‍ ബിജെപിയുടെ വോട്ടില്‍ അഞ്ച് ശതമാനം കുറവുണ്ടാകുമെന്ന് ഇന്ത്യാ ടിവി സര്‍വേ പ്രവചിക്കുന്നു. ആകെയുള്ള 26 സീറ്റും ബിജെപി തൂത്തുവാരുമെന്നാണ് സര്‍വേ പറയുന്നത്. 2014ലും ബിജെപി എല്ലാ സീറ്റിലും വിജയിച്ചിരുന്നു. 54.93 ശതമാനം വോട്ടുകള്‍ ബിജെപി ലഭിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന് 37.2 ശതമാനം വോട്ടും ലഭിക്കും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. അതുകൊണ്ട് തൂത്തുവാരല്‍ ഉണ്ടാവുമോ എന്ന കാര്യം ഉറപ്പിക്കാനാവില്ല.BJP FLAGS -dih

ടൈംസ്-നൗ സിഎന്‍എക്‌സ് സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ജനപ്രിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. 42 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. രാഹുല്‍ ഗാന്ധിയെ 20 ശതമാനം പേരാണ് പിന്തുണച്ചത്. മായാവതിയെയും മമതാ ബാനര്‍ജിയെയും 11 ശതമാനം പേര#് പിന്തുണച്ചു. അഇതേസയമം 11 ശതമാനം പേര്‍ പുതിയൊരാള്‍ അടുത്ത പ്രധാനമന്ത്രിയാവണമെന്നാണ് നിര്‍ദേശിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേര്‍ രാജ്യത്ത് നല്ല ദിനങ്ങള്‍ വന്നെന്നാണ് അഭിപ്രായപ്പെട്ടത്. 30 ശതമാനം ഇതിനെ എതിര്‍ത്തു. സുപ്രധാന വിഷയത്തില്‍ തെറ്റി കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് സര്‍വേ സൂചിപ്പിക്കുന്നത്. റാഫേല്‍ വിഷയം ജനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം ഉന്നയിച്ചത് സാമ്പത്തിക പ്രശ്‌നങ്ങളാണ് ഏറ്റവും വലുതെന്നാണ്. 11 ശതമാനം പേര്‍ രാമക്ഷേത്ര നിര്‍മാണമാണ് പ്രധാന വിഷയമായി ചൂണ്ടിക്കാണിച്ചത്. പത്ത് ശതമാനം പേരാണ് റാഫേല്‍ അഴിമതിയെ പരാമര്‍ശിച്ചത്. 46 ശതമാനം പേര്‍ സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് അഭിപ്രായപ്പെട്ടവര്‍. അതേസമയം രാഹുല്‍ ഗാന്ധി റാഫേല്‍ അഴിമതി വലിയ വിഷയമായി ഉന്നയിക്കുന്നുണ്ട്. അത് ഫലം കാണില്ലെന്നാണ് വ്യക്തമാകുന്നത്.

അജയ്യ ഭാരതം, അടല്‍ ബിജെപി ‘ എന്ന പുത്തന്‍ പ്രതീക്ഷ വാനോളമുയര്‍ത്തി ഭരണനേട്ടങ്ങളും വികസനമുദ്രാവാക്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്. അല്‍പം കൂടി കടന്ന് പാര്‍ട്ടി 50 വര്‍ഷം രാജ്യം ഭരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 2019ല്‍ വീണ്ടും അധികാരമേറുമെന്ന ആത്മവിശ്വാസം പോലും വെറുതെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
മെയ് മാസത്തില്‍ എബിപി ന്യൂസ് നടത്തിയ ‘ രാജ്യത്തിന്റെ വികാരം ‘ എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകള്‍ നേടുമെന്നും സര്‍വേഫലം വ്യക്തമാക്കിയിരുന്നു. 47% ആളുകളും മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുന്നത് ഇഷ്‌പ്പെടുന്നില്ല എന്നും കണ്ടെത്തി.

ജൂലൈ മാസത്തില്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ 2019 ല്‍ എന്‍ഡിഎ 282ഉം യുപിഎ 122ഉം സീറ്റുകള്‍ നേടുമെന്നാണ് കണ്ടെത്തിയത്. 83 സീറ്റുകളായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക എന്നും സര്‍വേ കണ്ടെത്തി. മോദി എന്ന ബ്രാന്‍ഡ്, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍, നായകനില്ലാത്ത പ്രതിപക്ഷം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും ബിജെപി പോരിനിറങ്ങുക. ഭരിക്കാന്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

Top