കണ്ണൂരില്‍ ശക്തിതെളിയിക്കാന്‍ സികെ പത്മനാഭന്‍; ഇരുമുന്നണികളെയും വിറപ്പിക്കാന്‍ ഉറപ്പിച്ച് ബിജെപി.

കണ്ണൂര്‍: യുഡിഎഫും എല്‍ഡിഎഫും മാറി മാറി വിജയം കൊയ്യുന്ന മണ്ഡലമാണ് കണ്ണൂരിലേത്. ദേശിയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരന്‍ എത്തുമെന്ന ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.സിറ്റിങ് എംപിയെ നിലനിര്‍ത്തി ഒരു പരീ ക്ഷണത്തിന് ഇടതുമുന്നണി ധൈര്യപെടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

അതേ സമയം ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ എത്തുമെന്നാണ് സൂചന. ഇതോടെ ബിജെപിയുടെ ശക്തി തെളിയിക്കേണ്ട അഭിമാന പ്രശ്‌നമായി മാറുന്നതോടെ മണ്ഡലത്തില്‍ പോരാട്ടം കനക്കും. കഴിഞ്ഞ തവണ കെ സുധാകരന്‍ ശ്രീമതി ടീച്ചറോട് പരാജയപ്പെട്ട രാഷ്ട്രീയ സാഹചര്യമല്ല നിലനില്‍ക്കുന്നത്. അത് കൊണ്ട് തന്നെ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്.k sudhakaran1

ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി സികെപി എത്തുന്നതോടെ പക്ഷെ കണക്കുകൂട്ടലുകള്‍ മാറി മറിയും. ശബരിമല വിഷയവും സംഘപരിവാര സംഘടനകളുടെ ശക്തമായ കാംപയിനുമായിരിക്കും മണ്ഡലത്തിലെ വിധി നിര്‍ണയിക്കുക. കള്ളവോട്ടുകളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച മണ്ഡലം കൂടിയാണ് കണ്ണൂര്‍ കൂടുതല്‍ തവണയും യുഡിഎഫാണ് വിജയിച്ചിട്ടുള്ളതെങ്കിലും ബിജെപിയുടെ വോട്ട് നിലവാരം മണ്ഡലത്തിലെ സുപ്രധാനമാണ്. 1957ല്‍ എ കെ ജിയും 1977ല്‍ സി കെ ചന്ദ്രപ്പനും കണ്ണൂരില്‍ നിന്ന് വിജയം കണ്ടതിന് ശേഷം എസ് എഫ് ഐ നേതാവായിരുന്ന എ പി അബ്ദുല്ലക്കുട്ടിയും പിന്നെ ശ്രീമതി ടീച്ചറും മാത്രമാണ് ഇടതുമുന്നണിയുടെ വിജയികളായി എത്തിയട്ടുള്ളത്. ബിജെപിയുടെ ശക്തി തെളിയിക്കാന്‍ ഏതറ്റം വരെയും സംഘപരിവാര സംഘടനകള്‍ മുന്നേറുന്നതോടെ ഇരു മുന്നണികള്‍ക്കും കടുത്ത പരീക്ഷണമായിരിക്കും. കണ്ണൂരിൽ സി.കെ.പത്മനാഭനാണെങ്കിൽ കാസറഗോഡ് വിജയം വരിക്കാൻ പി.കെ.കൃഷ്ണദാസിനെ ഇറക്കുമെന്നാണ് സൂചന .എന്തായാലും കണ്ണൂരും കാസറഗോഡും തീപാറുന്ന മൽസരത്തിനാണ് കളമൊരുങ്ങുന്നത് .

സുധാകരന് വിനയായി സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ !!സ്ത്രീകള്‍ക്കൊന്നിനും കഴിവില്ല,കഴിവുള്ളത് ആണുങ്ങള്‍ക്ക് മാത്രം, ആണത്വമുണ്ടെങ്കില്‍ മാത്രമേ കാര്യം സാധിക്കൂ;സുധാകര പരാജയം ഉറപ്പിച്ച് കണ്ണൂർ കോൺഗ്രസ് !.പണികൊടുത്തത് സ്വന്തം പ്രചാരണ വിഭാഗം! നിലയ്‌ക്കലും മാറാടും ചര്‍ച്ചയാക്കി കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. തരൂരിനെ ജയിപ്പിക്കാന്‍ അവസാന തന്ത്രങ്ങൾ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്..സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ കേരളം ചുവപ്പണിയും.എല്‍ഡിഎഫ് 14 സീറ്റിൽ!.യു ഡി എഫിന് ഉറച്ചത് 5 സീറ്റ് മാത്രം!..ഏഷ്യാനെറ്റ് സർവേകൾ തെറ്റും.കേരളത്തില്‍ എല്‍ഡിഫ് തരംഗമെന്ന് ഇന്ത്യ ടൈംസ് അഭിപ്രായ സര്‍വെ. തിരുവനന്തപുരത്ത് എല്ലാവരും ഒറ്റക്കെട്ട്!!തരൂരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ല-നാനാ പഠോളെ
Latest