കൊച്ചി : ഒരുക്കത്തിലെ ജോർജ് സാർ വീടും ശ്രദ്ധാകേന്ദ്രമാകുന്നു ! തുടരും സിനിമ വിജയിച്ചത് തിയേറ്ററുകളിലാണ്. ഇതാ ഇപ്പോള്‍ വീണ്ടും ആ സിനിമയിലെ നായകനും വില്ലനും ആയ മോഹന്‍ലാലും പ്രകാശ് വര്‍മ്മയും വീണ്ടും ഒന്നിച്ചു. മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രകാശ് വർമ്മയുടെ തനതായ സംവിധാന ശൈലിയും മോഹൻലാലിന്റെ അഭിനയമികവും ചേരുമ്പോൾ പരസ്യം കൂടുതൽ ആകർഷകമാകുന്നു.
അതും പുതുമയാണ് നല്‍കുന്നത്. മലയാളം സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റര്‍ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’. ആ സിനിമയില്‍ മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് നിന്ന കഥാപാത്രമാണ് വില്ലനായ ‘ജോര്‍ജ് സാര്‍’. പരസ്യ ചിത്ര രംഗത്തെ അതികായനാണ് ‘ജോര്‍ജ് സാറായി’ മാറിയ പ്രകാശ് വര്‍മ്മ. ഇപ്പോള്‍ മോഹന്‍ലാലും പ്രകാശ് വര്‍മ്മയും വീണ്ടും ഒരുമിച്ചു. പരസ്യ ചിത്രത്തിലാണ് ഇപ്പോഴത്തെ കൂട്ടുകെട്ട്.
പരമ്പരാഗത പരസ്യ രീതികളെ വെല്ലുവിളിച്ച്, പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഈ പരസ്യം വേറിട്ടൊരനുഭവമാണ് സമ്മാനിക്കുന്നത്. ചലച്ചിത്ര ലോകത്ത് മാത്രമല്ല, പരസ്യ രംഗത്തും ഈ താര -സംവിധായക കൂട്ടുകെട്ട് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പുതിയ വിൻസ്മേര ജുവൽസ് പരസ്യം മോഹൻലാലിന്റെ വ്യത്യസ്തമായ ഭാവങ്ങളും അവതരണവും കൊണ്ട് ശ്രദ്ധേയമാണ്. പതിവ് ആഭരണ പരസ്യങ്ങളിൽ നിന്ന് മാറി, കൂടുതൽ സൂക്ഷ്മവും നൂതനവുമായൊരു അവതരണമാണ് ഇതിൽ കാണാൻ കഴിയുന്നത്.
മോഹൻലാല്‍ സാര്‍ റോക്കിംഗ് എന്നാണ് ചലച്ചിത്ര നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയുമായ ഖുശ്‍ബു അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ പുരുഷൻമാരിലുമുള്ള സ്‍ത്രൈണതയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മോഹൻലാല്‍. എന്തൊരു അവിശ്വസനീയമായ പരസ്യമാണ് ഇത് എന്നും ഖുശ്‍ബു അഭിപ്രായപ്പെടുന്നു.
മോഹൻലാൽ നായകനായ “തുടരും” എന്ന ചിത്രത്തിൽ പ്രതിനായകനായി അഭിനയിച്ച് അടുത്തിടെ ശ്രദ്ധേയനായ പ്രകാശ് വർമ്മ, പരസ്യചിത്രീകരണ രംഗത്തെ പ്രമുഖനാണ്. വോഡാഫോണിന്റെ ഐതിഹാസികമായ ‘സൂസൂ’ പരസ്യങ്ങൾ, ഐഫോൺ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ വൻകിട ബ്രാൻഡുകൾക്ക് വേണ്ടിയും ഷാരൂഖ് ഖാനെ പോലുള്ള ബോളിവുഡ് താരങ്ങളെയും വെച്ച് അദ്ദേഹം പരസ്യങ്ങൾ ഒരുക്കിയിട്ടുണ്ട്.










