ഒടിയന്‍ ബാഹുബലിക്കൊപ്പം:ശ്രീകുമാര് മേനോന്‍

ഇന്ത്യൻ സിനിമ അണിയറ പ്രവർത്തകരുടെ പേടി സ്വപ്‌നമാണ് തമിഴ് റോക്കേർസ്. ഏതൊരു സിനിമ റിലീസ് ചെയ്ത ഉടനെ സൈറ്റിൽ ഇടുകയും അത് വഴി സിനിമ നിർമ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നത് കാരണം എല്ലാവരുടെയും കണ്ണിലെ കരടാണിവർ. ഇടയ്ക്ക് ചില അഡ്‌മിൻസ് ഒക്കെ അറസ്റ്റ് ചെയ്യപ്പെടാറുണ്ടെങ്കിലും അടിവേരറുക്കാൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല.

ഇപ്പോഴിതാ തമിഴ് റോക്കേഴ്‌സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയാണ്. ഒടിയൻ റിലീസ് ചെയ്താൽ ഉടൻ തന്നെ സൈറ്റിൽ ഇടും എന്നായിരുന്നു ഭീഷണി. എന്നാൽ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത് ചിലവാകില്ല എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 2.0 യുടെ ടീം ചെയ്‌ത പോലെ സൈറ്റിൽ അവർ അപ്‌ലോഡ് ചെയ്‌താൽ ഉടൻ ഡിലീറ്റ് ചെയ്യുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയെന്നും അണിയറപ്രവർത്തകർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തായാലും പതിനാലാം തിയ്യതി അകാൻ  കാത്തിരുന്ന ആരാധകർക്ക് ഇരുട്ടടിയായിരുന്നു ഹർത്താൽ .

അതേ സമയം ഒടിയന്‍ ഇന്റര്‍നെറ്റില്‍ എത്തി . തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് സിനിമ അപലോഡ് ചെയ്തത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ഉടന്‍ ബ്‌ളോക്ക് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്റര്‍നെറ്റ് കമ്പനികള്‍, കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഒടിയന്‍ പുറത്തിറങ്ങും മുന്‍പ് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്. എന്നാല്‍ മുന്‍കരുതലെടുത്തിട്ടും ഒടിയന്‍ ഇന്റര്‍നെറ്റില്‍  പ്രചരിച്ചു.

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിനം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ചിത്രം റിലീസാകുന്നതിനു മുന്‍പ് മദ്രാസ് ഹൈക്കോടതി നിരവധി വെബ്‌സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.ലൈക പ്രൊഡക്ഷന്‍സിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഏകദേശം 12,564 അനധികൃത വെബ്‌സൈറ്റുകളുടെ പേര് ലൈക പ്രൊഡക്ഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പക്ഷെ മുന്‍കരുതലെടുത്തിട്ടും 2.0 യും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.

Top