ലാലേട്ടനൊപ്പമുള്ള ഫോട്ടോ എവിടെയെന്ന് ആരാധകരുടെ ചോദ്യം; ആകാംക്ഷയ്‌ക്കൊടുവില്‍ ഫോട്ടോ എത്തി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എണ്‍പതുകളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മ ഒത്തുചേര്‍ന്നത്. അതിന്റെ ചിത്രങ്ങള്‍ നടിയും നര്‍ത്തകിയുമായ ശോഭന ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. അപ്പോഴൊക്കെ ആരാധകര്‍ ചോദിച്ചത് അവരുടെ പ്രിയപ്പെട്ട പ്രണയ ജോഡികള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു. ലാലേട്ടനും ശോഭനയും…ആരാധകരുടെ ആ കാത്തിരിപ്പിന് ഒടുവില്‍ അവസാനമായി..ഇരുവരും ഒരുമിച്ചുള്ള ചിത്രം നടി ശോഭന തന്നെ പുറത്തുവിട്ടു.
”നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു”എന്ന് പറഞ്ഞു കൊണ്ടാണ് ശോഭന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളും എത്തി. ഈ ജോഡിക്ക് പകരം വെയ്ക്കാന്‍ മറ്റാരുമില്ല, സിനിമ കാണുമ്പോള്‍ യഥാര്‍ത്ഥ ഭാര്യ ഭര്‍ത്താക്കന്‍മാരാണ് നിങ്ങളെന്ന് വിചാരിച്ചിരുന്ന കുട്ടികാലം എനിക്കുണ്ടായിരുന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്.

Top