പുലിമുരുകന്‍ ഹിന്ദിയിലേയ്ക്ക്: നായകനായി സൂപ്പര്‍ താരം

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ പുലിമുരുകന്‍ ഹിന്ദിയിലേക്ക്. സഞ്ചയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൃതിക്ക് റോഷനായിരിക്കും മുരുകനായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നിന്നും ഹൃതിക്ക് പിന്മാറിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും താരം അത് തള്ളി.

ഐശ്വര്യയെയും, ഹൃതിക്കെനെയും പ്രഥാന കഥാപാത്രങ്ങളാക്കി സഞ്ചയ് ലീല ബന്‍സാലി ഗുസാരിഷ് എന്ന സിനിമ ഒരുക്കിയിട്ടുണ്ട്. നിലവില്‍ സൂപ്പര്‍ 30 എന്ന് സിനിമയുടെ ചിത്രീകരണത്തിലായിരിക്കുന്ന ഹൃതിക്ക് കൃിഷ് 4ന്റെ ഷൂട്ടിംഗ് ജോലികള്‍ കൂടി കഴിഞ്ഞാല്‍ മാത്രമെ പുലിമുരുകന്‍ ഹിന്ദി ആരംഭിക്കാന്‍ കഴിയു.

മലയാളത്തിലെ ആദ്യ നൂറ് കോടി വാരിക്കൂട്ടിയ പുലിമുരകന്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും, മികച്ച വിഎഫ്എക്സ് കൊണ്ടുമായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയത്.

Top