ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ..മൂന്നു സുരക്ഷാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റി..

തൃശൂർ :ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.എന്തു കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടിസ്. മൂന്നു സുരക്ഷാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.അതേസമയം, മൂന്നു ഭരണസമിതി അംഗങ്ങൾ ഒപ്പം ഉള്ളതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.

Top