പിണറായി കിതക്കുന്നു ! കേരളം തകരുന്നു.വ്യവസായത്തിന് പിന്നാലെ സിനിമയും കേരളം വിടുന്നു.കിറ്റക്സിനെ വേട്ടയാടിയ സിപിഎമ്മിന് കനത്ത പ്രഹരം.

കൊച്ചി:തുടർഭരണം നേടിയ പിണറായി വലിയ പരാജയം ആകുന്നു .കേരളത്തിൽ നിന്നും വ്യവസായം വിട്ടുപോകുന്നതിനൊപ്പം സിനിമ വ്യവസായവും വിട്ടുപോകുന്നു .കിറ്റക്സിനെതിരെ സിപിഎമ്മിന്റെ വേട്ടയാടലിൽ മനം മടുത്തതാണ് വ്യവസായി സാബു ജേക്കബ് കേരളം വിട്ടു തെലുങ്കാനയിലേക്ക് ചേക്കേറിയത് .സാബുവിന്റെ മാറ്റം കേരളത്തിലെ സാമ്പത്തിക മേഖലയുടെ നട്ടെല്ല് ഓടിക്കും എന്നത് സത്യമാണ് . കേരളത്തിൽ പുതിയ വ്യവസായത്തിന് പണം ഇറക്കാൻ പുതിയ ആളുകൾ എത്തില്ല .ഒരു സാബു പോയാൽ പത്ത് സാബു വരും എന്ന സഖാക്കളുടെ ഗീർവാണങ്ങൾ മുഴക്കി സോഷ്യൽ മീഡിയായിൽ പ്രതിരോധിക്കാം .പക്ഷെ സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല് ഒടിയുകയാണ് .കിറ്റെക്‌സ് വിഷയത്തിൽ തെലങ്കാന നേട്ടമുണ്ടാക്കിയിരിക്കയാണ് .പിന്നാലെ സിനിമയും കേരളം വിടുകയാണ് .

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലങ്കാനയിൽ ആണ് നടക്കുന്നത് .കൂടാതെ ഏഴോളം മലയാള ചിത്രങ്ങളാണ് തെലങ്കാനയിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിക്കാൻ പോവുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ ആസ്ഥാനമായിരുന്ന കോടമ്പാക്കവും വിട്ട് അകലെ ഹൈദരാബാദിൽ പോകാൻ എന്തുകൊണ്ട് മലയാള സിനിമാപ്രവർത്തകർ തയാറായി എന്നത് പലയാളുകളെയും ചിന്തിപ്പിക്കുന്ന ചോദ്യമാണ്.കേരളത്തിൽ നിന്നെത്തുന്ന സിനിമാപ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവരുതെന്ന് പ്രത്യേക ശ്രദ്ധ കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ഓഫിസിൽനിന്ന് നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക കരുതലിനു പിന്നിൽ മറ്റൊരു കാരണവുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരബുദ്ധിക്ക് പേരുകേട്ട മുഖ്യമന്ത്രി ചില കാര്യങ്ങളിൽ കേരളവുമായി കൊമ്പു കോർക്കുകയാണ് .കോവിഡ് മാനേജ്‌മെന്റിന് കേരളം നേടിയ കയ്യടി അദ്ദേഹത്തെ ഏറെ അലോസരപ്പെടുത്തിയിരുന്നു. രാജ്യാന്തരമാധ്യമങ്ങൾ തെലങ്കാനയെ തീരിഞ്ഞുനോക്കാതിരുന്നത് അദ്ദേഹത്തെ ഒരു ഘട്ടത്തിൽ കോപപ്പെടുത്തുകപോലും ചെയ്‌തു.എന്താണ് മലയാള സിനിമ തെലങ്കാനയിലേക്ക് പോകാനുള്ള കാരണം? എന്താണ് ആ സ്ഥലത്തേക്കു സിനിമാ പ്രവർത്തകരെ ആകർഷിക്കുന്നത്? എന്താണ് തെലങ്കാന സർക്കാർ ലക്ഷ്യമിടുന്നത്‌? തെലങ്കാനയുടെ ആതിഥ്യമര്യാദയ്ക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില ഘടകങ്ങൾ ആണിതിന് പിന്നിൽ

കേരളം വിട്ട് കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിൽ എത്തിയതും സിനിമാഷൂട്ടിങ് തെലങ്കാനയിൽ ആരംഭിച്ചതും കേരളത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നതാണ് തെലങ്കാന മുഖ്യമന്ത്രി നേട്ടമായി കാണുന്നത്. ഈ അവസരം തെലങ്കാനയുടെ ഗുണത്തിനായി ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം കരുതുന്നു. ചെസ് മത്സരത്തിൽ കരുക്കൾ നീക്കുന്നതുപോലെ സൂക്ഷ്മമായാണ് അദ്ദേഹം വിജയങ്ങൾ ആസ്വദിക്കുന്നത്. കേരളത്തിനു മേൽ നേടുന്ന ഓരോ മുന്നേറ്റവും തെലങ്കാനയുടെ ധാർമികവിജയമായി കെസിആർ പാർട്ടിയോഗങ്ങളിൽ ചൂണ്ടിക്കാട്ടാറുണ്ടെന്നത് ഹൈദരാബാദിലെ പരസ്യമായ രഹസ്യമാണ്. കെസിആറിന്റെ കേരള താൽപര്യം തിരിച്ചറിഞ്ഞതോടെ അദ്ദേഹത്തിന്റെ അപ്രീതിക്ക് പാത്രമാവാതിരിക്കാൻ ഉദ്യോഗസ്ഥർ പാടുപെടുന്ന കാഴ്‌ചയാണ്‌ തെലങ്കാനയിൽ കാണാനാവുന്നത്. ഇതേ കാരണംകൊണ്ട് ഷൂട്ടിങ്ങുൾപ്പടെ ഒരു കാര്യങ്ങൾക്കും കേരളത്തിലെ സിനിമാപ്രവർത്തകർക്ക് തടസ്സം വരുത്താൻ തെലങ്കാനയിലെ ഉദ്യോഗസ്ഥസമൂഹം തയാറാവില്ല.

തെലങ്കാന പൂർണമായും തുറന്നുകൊടുത്ത്, ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുപോലും സിനിമാക്കാരെ മാടിവിളിക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിയുടെ മറ്റൊരു രാഷ്ട്രീയലക്ഷ്യവും ഒളിഞ്ഞിരിക്കുന്നു. ‘കോവിഡ് മഹാമാരിയെ അതിജീവിച്ച സംസ്ഥാനം’ എന്ന വിശേഷണം രാജ്യത്ത് ആദ്യം നേടുന്ന സംസ്ഥാനമായി തെലങ്കാന മാറണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. ചാർമിനാർ പരിസരം ഉൾപ്പടെയുള്ള നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങൾ തുറന്നത് ഈ നയത്തിന്റെ പശ്ചാത്തലത്തിൽ വേണം വായിച്ചെടുക്കാൻ. ലക്ഷ്യം ഇതാണ്- തെലങ്കാന കോവിഡ് ബാധിത പ്രദേശമല്ലെന്ന് രാജ്യത്തെയാകെ ബോധ്യപ്പെടുത്തണം.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് വിശ്രമമില്ലാതെ, അതിവേഗത്തിൽ വാക്സീൻ വിതരണം നടപ്പാക്കാനും ആൾക്കൂട്ട നിയന്ത്രണം പതിയെ ഒഴിവാക്കാനും മുഖ്യമന്ത്രി തിരക്കുകൂട്ടുന്നുവെന്ന് ഉദ്യോഗസ്ഥർ പോലും പരാതിപ്പെടുന്ന നിലയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. പ്രതിദിനം 700-800 കേസുകളാണ് നഗരത്തിൽ രേഖപ്പെടുത്തുന്നത്. എന്നാൽ ഭയക്കേണ്ട കാരണമില്ലെന്നും സംസ്ഥാനം സുരക്ഷിതമാണെന്നും മുഖ്യമന്ത്രി അവർത്തിച്ചുപറയുന്നു. ‘കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പ്രധാന മേഖലകൾ തുറന്ന് ജനജീവിതം സാധാരണമാകണം. പഴയ തെലങ്കാനയിലേക്കു നമ്മൾ തിരിച്ചുപോകണം. ഐടി കമ്പനികൾക്ക് പേരുകേട്ട നഗരത്തിൽ രണ്ട് മാസത്തിനകം കമ്പനികൾക്ക് ഓഫിസുകൾ തുറക്കാൻ വേണ്ട സൗകര്യങ്ങൾ സർക്കാർ നൽകും. ഇതുപോലെ എല്ലാ മേഖലകളിലും പ്രവർത്തനങ്ങൾ തുടർന്നുപോകണമെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്നത്’ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മാധ്യമങ്ങളോടു പറയുന്നു എന്ന മനോരമ റിപ്പോർട്ട് ചെയ്യുന്നു .

Top