അന്താരാഷ്ട്ര വാർത്താക്രമം ഉണ്ടാകണം;ലോക കേരള മാധ്യമ സഭയിൽ മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം :ലോകമാകെ കൈക്കുള്ളിൽ ഒതുങ്ങുന്ന അവസ്ഥയിൽ ഒരു അന്താരാഷ്ട്ര വാർത്താക്രമം ഉണ്ടാകേണ്ടതിന്റെ അവിശ്യകത്തെക്കുറിച്ചു ആലോചിക്കണമെന്ന് മുഖ്യമന്ത്രി .പ്രവാസി മലയാളി മാധ്യമ പ്രവർത്തകർ സംഗമിക്കുന്ന ലോക കേരള മാധ്യമ സഭ തിരുവനന്തപ്പുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടാതെ സ്മരാജ്യത്ത രാജ്യങ്ങളിളുടെ നിലപാട് മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് മാധ്യമങ്ങളിലൂടെ അടിച്ചേല്പിക്കുകയും അവർക്ക് അനുകൂലമായ ബോധം നിര്മിക്കുകയും ചെയ്യുന്നു .സാമ്രാജ്യത്തിന്റെ ആയുധ കച്ചവടത്തിന് അന്തരാഷ്ട്ര പ്രസ് ഏജൻസികൾ സഹായുക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു .ഇറാഖ് യുദ്ധമുൾപ്പെടെ ഇത്തരം അന്താരാഷ്ട്ര ഏജൻസികളുടെ സാമ്രാജ്യത്വ താൽപര്യം കണ്ടതാണ് .വാർത്താവിനിമയ സാമ്രാജ്യത്വ അധിനിവേഷങ്ങൾ പൊതുസമൂഹവും മാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്.ഇത്തരം ഒരു കാലത്ത് ഈ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ വികസ്വര രാജ്യങ്ങൾക്കു സാധിക്കണം.

ലോക കേരളസഭ രാജ്യത്തിന് മാത്യകയാണെന്നും അദ്ധേഹം പറഞ്ഞു..നവകേരള നിർമ്മിതിയിൽ പ്രവാസി മാധ്യമ സമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കുന്ന വേദിയാണ് ലോക കേരള മാധ്യമ സഭ. രണ്ടാമത് ലോക കേരള സഭ ജനുവരി 1 മുതൽ 3 വരെ തിരുവനന്തപുരത്ത് ചേരുന്നതിന് മുന്നോടിയായണ് ഈ മാധ്യമ സഭ സംഘടിപ്പിച്ചത്.

ഇൻഫർമേഷൻ പബ്ലിക് വകുപ്പിന്റെയും നോർക്കയുടെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് സംഗമം സംഘടിപ്പിച്ചത്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരാണ് കേരള മാധ്യമ സഭയിൽ പങ്കെടുത്തത്.


ആരോഗ്യം, വിദ്യാഭ്യാസം, കാലവസ്ഥ വ്യതിയാനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തിന് പ്രയോജനമാകുന്ന ആഗോള മാധ്യമ സെല്ലുകൾ രൂപികരിക്കുക, കേരളത്തിന് പുറത്തുള്ള മലയാളി മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ അടങ്ങുന്ന ഒരു ഡയറക്ടറി ഉണ്ടാക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യങ്ങൾ .

ലോക കേരള സഭ സമീപന രേഖാ പ്രകശനം പ്രവാസി ചലചിത്ര സംവിധയകൻ സോഹൻ റോയിക്ക് നൽകി മുഖ്യമന്ത്രി നിർവഹിച്ചു.കൂടാതെ മാധ്യമ രംഗത്തെ മികവിന് ആർ രാജഗോപാൽ ,സരസ്വതി ചക്രവർത്തി തുടങ്ങി പത്തൊമ്പതോളം മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

തിരുവനന്തപുരം മാസ്ക്കോട്ട് കൺവെഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ, കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, അക്കാദമി ചെയർമാൻ ആർ എസ് ബാബു ,മുതിർന്ന മാധ്യമ പ്രവർത്തകരായ തോമസ് ജേക്കബ്, രാജാജി മാത്യു ,സരസ്വതി ചക്രവർത്തി, ഒ.ഐ അബ്ദുൾ റഹ്മാൻ , കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡണ്ട് കെ.പി റെജി, പത്രപ്രവർത്തക പ്രതിനിധി സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുത്തു

Top