പിഎം ശ്രീ : പിണറായി വിജയന്‍ ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്. കേരളത്തിലെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നതു കൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെന്ന് ശിവന്‍കുട്ടിയുടെ വാദം സിപിഐ അംഗീകരിക്കും .പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം

ആലപ്പുഴ :പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചര്‍ച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടയില്‍ വച്ചാണ് ചര്‍ച്ച നടത്താന്‍ സന്നദ്ധ അറിയിച്ച് മുഖ്യമന്ത്രിയുടെ വിളി വന്നത്. ചര്‍ച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവ് വീണ്ടും ചേരും.

സിപിഐയില്‍ മന്ത്രി കെ രാജന്‍ ഒറ്റപ്പെടുന്നു. പിഎം ശ്രീയില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാമെന്നാണ് കെ രാജന്റെ നിലപാട്. എന്നാല്‍ മറ്റു മന്ത്രിമാരായ ജി ആര്‍ അനിലും പി പ്രസാദും ചിഞ്ചു റാണിയും രാജനെതിരെ നിലപാട് എടുത്തു. പികെ ഇസ്മായിലിന് വേണ്ടി പാര്‍ട്ടിയെ കുഴപ്പത്തില്‍ ചാടിക്കാനാണ് രാജന്റെ ശ്രമമെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പിഎം ശ്രീയില്‍ സിപിഐയില്‍ വീണ്ടും രണ്ടു പക്ഷം ഉണ്ടാവുകയാണ്. സിപിഐയുടെ കമ്മറ്റികളെല്ലാം അടുത്ത കാലത്തെ പുനസംഘടിപ്പിച്ചിരുന്നു. ഇതോടെ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് നിര്‍ണ്ണായക മേല്‍കൈ കിട്ടി. ഈ സാഹചര്യത്തില്‍ പിഎം ശ്രീയില്‍ ബിനോയ് വിശ്വത്തിന്റെ നിലപാട് സിപിഐ അംഗീകരിക്കും. കെ രാജന്റെ എതിര്‍പ്പിനെ അനാവശ്യവാശിയെന്നാണ് ബിനോയ് വിശ്വം വിഭാഗം കാണുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ ഒപ്പിട്ടതില്‍ എല്‍ഡിഎഫിലെ ഏറ്റുമുട്ടല്‍ ഉടന്‍ അവസാനിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും പങ്കെടുക്കുന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. പിഎം ശ്രീ യില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. പിഎം ശ്രീയുമായി സിപിഐഎം മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

പിഎം ശ്രീയില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ കമ്മറ്റി കൂടാന്‍ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. എല്‍ഡിഎഫ് എല്‍ഡിഎഫാണ്. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടിത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചര്‍ച്ചകള്‍ ഉണ്ടാകും – അദ്ദേഹം പറഞ്ഞു.

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കഥ പോലെ എല്ലാ പ്രശ്‌നവും തീരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആലപ്പുഴയില്‍ എത്തുമെന്ന് മനസ്സിലാക്കിയാണ് സിപിഐയുടെ യോഗം ആലപ്പുഴയില്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി എല്ലാം ഒത്തു തീര്‍പ്പിലാക്കിയെന്ന് പ്രഖ്യാപിക്കും. സിപിഐ നേതൃത്വം തിങ്കളാഴ്ച ഉച്ചയ്ക്ക് ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ആലപ്പുഴയിലേക്ക് പുറപ്പെട്ടിരുന്നു. ഈ ചര്‍ച്ചയിലൂടെ വിഷയം സമവായത്തിലേക്ക് എത്തും. ഈ യാത്രയടക്കം മുന്‍കൂട്ടി നിശ്ചയിച്ചതാണ്. ആലപ്പുഴയില്‍ സിപിഐ അടിയന്തര സെക്രട്ടറിയറ്റ് യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് മുഖ്യമന്ത്രിയുമായി ഉച്ചയ്ക്ക് ചര്‍ച്ച ഉണ്ടാകുമെന്ന കാര്യം സ്ഥിരീകരിച്ചത്.

പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി മുഖ്യമന്ത്രി ആലപ്പുഴയില്‍ എത്തുന്നുണ്ട്. ഇത് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്. ഇത് മനസ്സിലാക്കിയാണ് ഇന്ന് തന്നെ സിപിഐ യോഗവും ആലപ്പുഴയില്‍ നിശ്ചയിച്ചത്. സിപിഐ നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ ആലപ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക എന്നാണ് വിവരം. പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കുകയില്ല എന്ന നിലപാടില്‍ ഇതോടെ മാറ്റം വരും. അനുനയ ഫോര്‍മുല ഇതിലുണ്ടാകും. അതിന് ശേഷം മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷം സിപിഐ എക്‌സിക്യൂട്ടീവ് യോഗം ചേരും. യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് മാധ്യമങ്ങളെ കാണാമെന്ന് ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്. ഇതോടെ പിഎം ശ്രീ വിവാദം ആവിയാകും. മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യം ഉള്‍പ്പെടെ സിപിഐയില്‍ ഉയര്‍ന്നിരുന്നു. നേരത്തെ കൂടിയാലോചനകളില്ലാതെ പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിഷയത്തില്‍ ചര്‍ച്ചക്കായി മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.

അതിനിടെ പിഎം ശ്രീയില്‍ നിര്‍ണ്ണായക തീരുമാനത്തിലേക്ക് സിപിഐ. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ആലോചിക്കുന്നത്. മാസങ്ങളോളം മാറി നില്‍ക്കേണ്ടി വരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി എന്നിവരുമായി നേതൃത്വം സംസാരിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സിപിഐഎം പിന്നോട്ട് പോകുമെന്നാണ് വിലയിരുത്തല്‍. എക്‌സിക്യൂട്ടീവില്‍ കൂടി ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം.

Top