വോട്ടെണ്ണലിനും മുന്‍പേ മുഖ്യമന്ത്രി വിജയമുറപ്പിച്ചോ?.സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും.പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

എല്‍ഡിഎഫിന് കേരളത്തില്‍ ചരിത്രത്തിലാദ്യമയായി തുടര്‍ഭരണം ലഭിക്കുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തെത്തുന്ന പശ്ചാത്തലത്തില്‍ വോട്ടെണ്ണലിന് മുന്‍പേ വിജയമുറപ്പിച്ച് എല്‍ഡിഎഫ്. എ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വോട്ടെണ്ണലിന്റെ പിറ്റേന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നത്. രാജ്ഭവനില്‍ ലളിതമായ ഒരു ചടങ്ങായി സത്യപ്രതിജ്ഞ ചുരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ലെ അസംബ്ലി തെരഞ്ഞെടപ്പിന്റെ വോട്ടെണ്ണലിനുശേഷം ആറ് ദിവസം കഴിഞ്ഞാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. വോട്ടെണ്ണലിന് ദിവസങ്ങള്‍ക്കുമുന്‍പേ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി നിര്‍ദ്ദേശം നല്‍കുന്നത് അമിത ആത്മവിശ്വാസത്തോടെയുള്ള ഒരു നീക്കമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുന്നണി പാര്‍ലമെന്റിറി പാര്‍ട്ടി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയുമാണ് പതിവ്. പിന്നീട് ആ നേതാവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയാണ് സാധാരണയായി ചെയ്യാറ്.

എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ വരെ പ്രവചിച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സിപിഐഎമ്മിന്റെയും കണക്കുകൂട്ടല്‍. എല്‍ഡിഎഫ് 120 സീറ്റുകള്‍ വരെ നേടുമെന്നാണ് ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെണ്ണലിന് ശേഷം എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗം ഓണ്‍ലൈനായി നടത്താനാണ് സാധ്യത.

സാധാരണഗതിയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്നത് ഫലം വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാകും. 2016ൽ മെയ് 19നായിരുന്നു തെര‍ഞ്ഞെടുപ്പ് ഫലം വന്നത്. ആറുദിവസത്തിന് ശേഷമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും തുടർ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ആത്മവിശ്വാസം വീണ്ടും വർധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം തന്നെ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്നാണ് വിവരം.

ഫലം വന്നാൽ പ്രോട്ടോകോൾ അനുസരിച്ച് നിലവിലെ മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കണം. തുടർന്ന് വിജയിച്ച മുന്നണി പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചേർത്ത് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണം. മുന്നണി തെരഞ്ഞെടുക്കുന്ന നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണം. എൽഡിഎഫ് ഭരണ തുടർച്ച നേടിയാൽ മുകളിൽ പറഞ്ഞ നടപടിക്രമങ്ങളെല്ലാം ഒരു ദിവസം കൊണ്ട് തിരക്ക് പിടിച്ച് പൂർത്തിയാക്കണം. എൽഡിഎഫ് വിജയിച്ചാൽ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത.

Top