വാളയാര്‍ ബലാത്സംഗ കേസിനെതിരേ വൻ ജനരോഷം !! പിണറായി സർക്കാരിന് തിരിച്ചടിയാകും! അപ്പീല്‍ നല്‍കാന്‍ പോലീസ്.

പിണറായി സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് വാളയാര്‍ ബലാത്സംഗ കേസിനെതിരേ വൻ ജനരോഷം ഉയരുന്നു .അതോടൊപ്പം അപ്പീല്‍ നല്‍കാന്‍ പോലീസ് തയ്യാറാകുന്നു .കേസ് അട്ടിമറിച്ചതാണെന്ന് പൊതുജനം മനസിലാക്കിക്കഴിഞ്ഞു .കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീർ കേരളം ജനത ഏറ്റെടുത്ത് കഴിഞ്ഞു .ഇടതുപക്ഷത്തിന് രാഷ്ട്രീയമായി നഷ്ടമുണ്ടാക്കുന്നതാണ് നിലവിലെ സാഹചര്യം .വാളയാര്‍ ബലാത്സംഗ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് പോലീസ്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞു. വിധി പകര്‍പ്പ് കിട്ടിയ ഉടന്‍ അപ്പീല്‍ നല്‍രും. എന്നാല്‍ അന്വേഷണത്തില്‍ പാളിച്ചുയാണ്ടായതായി കരുതുന്നില്ലെന്നും ഡിഐജി വ്യക്തമാക്കി.

രണ്ട് പെണ്‍മക്കളെയും നഷ്ടമായ ആ മാതാവിന്റെ നിലവിളി കേരളം ഏറ്റെടുക്കുകയാണ്. പ്രതികളെ കോടതി വെറുതേ വിടാന്‍ ഇടയാക്കിയ സംഭവമാണ് കേരളത്തില്‍ ജനരോഷം കത്തിപ്പടരാന്‍ ഇടയാക്കുന്നത്. പൊലീസും കോടതിയും അധികാരികളുമെല്ലാം തങ്ങളെ പറ്റിച്ചു എന്ന വികാരമാണ് കുട്ടികളുടെ മാതാവിന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ മോളെ ഉപദ്രവിക്കുന്നതു ഞാനും ഭര്‍ത്താവും നേരിട്ടു കണ്ടതാണ്, അതു പൊലീസിനോടും കോടതിയിലും ആവര്‍ത്തിച്ചു പറഞ്ഞിട്ടും അയാളെ പോലും വിട്ടയച്ചു. ഞങ്ങളെ എല്ലാവരും ചേര്‍ന്നു പറ്റിക്കുകയായിരുന്നു. ശരിക്ക് അന്വേഷിച്ചിരുന്നെങ്കില്‍ ഇളയ മകളെയെങ്കിലും മരണത്തില്‍ നിന്നു രക്ഷിക്കാമായിരുന്നു.’പതിമൂന്നും ഒന്‍പതും വയസ്സുള്ള ദലിത് സഹോദരിമാരുടെ അമ്മ കണ്ണീരോടെ പറയുന്നത് ഇങ്ങനെയാണ്. കേസിലെ മൂന്നു പ്രതികളെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പാലക്കാട് പോക്‌സോ കോടതി വിട്ടയച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അമ്മ.

പ്രതികള്‍ക്കെല്ലാം ശിക്ഷ കിട്ടുമെന്നാണു പൊലീസ് വിശ്വസിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പു കേസിലെ ഒരു പ്രതിയെ വിട്ടയച്ചപ്പോഴും ബാക്കിയുള്ളവര്‍ക്കു ശിക്ഷ കിട്ടുമെന്നു പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം അന്തിമ വിധി വരുന്ന കാര്യം പോലും ആരും അറിയിച്ചില്ലെന്ന് അമ്മ പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണത്തിനായി വീട്ടിലെത്തിയപ്പോഴാണു കോടതിവിധി അറിഞ്ഞത്.

ആദ്യത്തെ കുട്ടി മരിച്ച രാത്രിതന്നെ പൊലീസിനോട്, കേസിലെ ഒരു പ്രതി കുട്ടിയെ ഉപദ്രവിച്ച കാര്യം വ്യക്തമായി പറഞ്ഞതാണെന്നും അന്ന് അയാളെ കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകള്‍ക്കകം പാര്‍ട്ടിക്കാര്‍ ഇടപെട്ടു പുറത്തിറക്കിയെന്നും ഈ അമ്മ പറയുന്നു. കേസില്‍ നിന്നു പിന്മാറില്ലെന്നും വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും പോരാടുമെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നു കോടതി കണ്ടെത്തിയെങ്കിലും പൊലീസ് പ്രതി ചേര്‍ത്തവരാണ് അതു ചെയ്തതെന്നു തെളിയിക്കാനായില്ലെന്നാണു നിരീക്ഷണം. ഇതു ചൂണ്ടിക്കാട്ടിയാണു പ്രതികളെ വിട്ടയച്ചത്.

വാളയാര്‍ ബലാത്സംഗ കേസിലെ അഞ്ച് പ്രതികളില്‍ നാല് പേരെയും പാലക്കാട് പോക്‌സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് വിധിക്കെതിരെ ഉയരുന്നത്. പോലീസ് അന്വേഷണത്തിലെ വീഴ്ചകളും പ്രതികളില്‍ ചിലരുടെ രാഷ്ട്രീയ ബന്ധവും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

പ്രതികള്‍ തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് കേസില്‍ തിരിമറികള്‍ നടത്തിയെന്നും പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും ആരോപണമുയരുന്നുണ്ട്. വിധി വന്നതിന് പിന്നാലെ പോലീസിനെതിരെ കുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ടു കണ്ടെന്ന് പറഞ്ഞിട്ടുള്ള അന്വേഷണ സംഘം നടപടിയെടുത്തില്ലെന്ന് കുട്ടികളുടെ മാതാവ പറഞ്ഞു. പ്രതികളെ കോടതി വെറുതെ വിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അന്വേഷണസംഘം തങ്ങളെ പറഞ്ഞു പറ്റിച്ചെന്നും ഇവര്‍ ഒരു പ്രമുഖ വാര്‍ത്താ ചാനലിനോട് പറഞ്ഞു.

വിധി വരുന്നത് പോലും അന്വേഷണസംഘം അറിയിച്ചില്ല. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വരെ കാരണമായ കേസില്‍ ആദ്യം അന്വേഷണം നടത്തിയ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പിഴവ് ആരോപിച്ച് പുതിയ അന്വേഷണസംഘം ഏറ്റെടുത്ത കേസാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാണ്. സംഭവത്തില്‍ രണ്ടു പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് ആദ്യം അന്വേഷിച്ച സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.

2017 ജനുവരി 13 നായിരുന്നു അട്ടപ്പളത്ത് 11 വയസ്സുള്ള പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മാര്‍ച്ച് 4 ന് ഒമ്പതു വയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ എഎസ്പി ജി പൂങ്കുഴലിയുടേയും ഡിവൈഎസ്പി എം.ജെ സോജന്റെയും നേതൃത്വത്തില്‍ ആയിരുന്നു ആദ്യം അന്വേഷണം നടത്തിയത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്‌ഐ യ്ക്കും സിഐ യ്ക്കും ഡിവൈഎസ്പി യ്ക്കും എതിരേ നടപടിയെടുത്തിരുന്നു. പിന്നാലെയാണ് പുതിയസംഘം അന്വേഷണം ഏറ്റെടുത്തത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.

 

 

Top