പിണറായിയും ആരോഗ്യവകുപ്പും കസറുന്നു!.സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം ഒന്നാമത്.ദേശീയ ശരാശരി 60 പോയിന്റാണെങ്കിൽ കേരളത്തിന് 70 പോയിന്റ്.ആരോഗ്യ രംഗത്ത് ഒന്നാമത് ,ലിംഗ സമത്വത്തിൽ പുരോഹിതിയില്ല.

ന്യൂഡൽഹി:പിണറായി സർക്കാർ വീണ്ടും ഒന്നാം സ്ഥാനത്ത് .കേരളം ഇന്ത്യയിൽ ഒന്നാമത് വികസനവിരോധിയെന്നും ,അക്രമകാരിയെന്നും കോൺഗ്രസ് വിളിച്ചുപറയുന്നതൊന്നും സത്യമല്ല എന്നും കേരളം ഒന്നാമതാണ് എന്നുമുള്ള ത്രസിപ്പിക്കുന്ന റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് . സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം ഈ വർഷവും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കയാണ് . 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 70 പോയിന്റാണ് കേരളത്തിനുള്ളത്. ദേശീയ ശരാശരി 60 പോയിന്റാണ്. 50 പോയിന്റ് മാത്രമുള്ള ബിഹാർ ആണ് ഏറ്റവും പിന്നിൽ. നിതി ആയോഗ് ആണ് സൂചിക തയാറാക്കിയത്.

വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുടെ ഗണത്തിലാണ് കേരളത്തിന് ഏറ്റവും കൂടുതൽ പോയിന്റുള്ളത്– 88. ഈ ഗണത്തിൽ ഗുജറാത്തും കേരളത്തിനൊപ്പം. ആരോഗ്യ രംഗത്തും കേരളം തന്നെ ഒന്നാമത്– 82 പോയിന്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്ഡിജി സൂചികയിൽ കഴിഞ്ഞ വർഷവും കേരളത്തിനായിരുന്നു ഒന്നാം സ്ഥാനം. പല മാനദണ്ഡങ്ങളിലും കേരളം കൂടുതൽ പുരോഗതി നേടാതെ, എത്തിയിടത്തുതന്നെ നിൽക്കുന്നുവെന്നാണു സൂചിക വ്യക്തമാക്കുന്നത്. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു, ജനന റജിസ്ട്രേഷൻ, ആൺ–പെൺ ജനന അനുപാതം എന്നിവ കുറഞ്ഞു. മാലിന്യ സംസ്കരണത്തിലും കേരളം പിന്നോട്ടു പോയി. ഇന്റർനെറ്റ്, മൊബൈൽ ഫോൺ സാന്ദ്രത, റോഡ് സൗകര്യം, മാലിന്യം ശേഖരിക്കാൻ സംവിധാനമുള്ള വാർഡുകൾ തുടങ്ങിയവയിൽ പുരോഗതി നേടി.


ലിംഗ സമത്വത്തിൽ സംസ്ഥാനങ്ങളൊന്നും കാര്യമായ പുരോഗതി നേടിയിട്ടില്ല. ഒന്നാമതുള്ള ഹിമാചൽ പ്രദേശ് 52 പോയിന്റ് നേടിയപ്പോൾ, 51 പോയിന്റുമായി കേരളം തൊട്ടു പിന്നിലുണ്ട്. ഈ ഗണത്തിൽ ഗുജറാത്തിന് 36 പോയിന്റ് മാത്രം. സമാധാനം, നീതി തുടങ്ങിയവയുടെ ഗണത്തിൽ ഗുജറാത്തിനാണ് ഒന്നാം സ്ഥാനം.

മൊത്തം മാനദണ്ഡങ്ങളുടെ ശരാശരിയിൽ 65 മുതൽ 99 പോയിന്റ് വരെ നേടുന്നവയെ മുൻനിര സംസ്ഥാനങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിനു പുറമെ, ഹിമാചൽപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന, കർണാടക. ഗോവ, സിക്കിം എന്നിവയാണ് ഈ ഗണത്തിലുള്ളത്.2030 നകം നേടുന്നതിനായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ചിട്ടുള്ളവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ. കഴിഞ്ഞ വർഷം മുതലാണ് നിതി ആയോഗ് എസ്ഡിജി സൂചിക തയാറാക്കുന്നത്.Kerala, Himachal Pradesh, Andhra Pradesh, Tamil Nadu and Telangana have topped the list of states on the sustainable development goals index 2019-20. While Uttar Pradesh, Odisha and Sikkim have shown maximum improvement, states like Gujarat have not shown any improvement vis-a-vis first ranking in 2018. In 2019-20 report, 14 states have fallen in the overall ranking in the index compared to last year.

Top