മണിയാശാന്‍ വീണ്ടും പ്രസംഗിച്ച് കുടുങ്ങി;പോളിടെക്‌നിക് പ്രിന്‍സിപ്പലെ അപമാനിച്ച ആശാനെതിരെ കേസ്.

ഇടുക്കി: പൈനാവ് പോളിടെക്ക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പളിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗം എം.എം മണിക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത പ്രിന്‍സിപ്പലിന്റെ നടപടിയാണ് എം.എം മണിയെ പ്രകോപിപ്പിച്ചത്. ചെറുതോണിയില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റടിയിലെടുത്ത പൊലീസ് നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു മണിയുടെ പ്രസംഗം. പ്രിന്‍സിപ്പലിനേയും പൊലീസിനേയും അധിക്ഷേപിക്കുന്ന വിഡിയോ മറുനാടന്‍ മലയാളിയാണ് പുറത്ത് വിട്ടത്. സാമൂഹിക മാദ്ധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോടെയാണ് പൊലീസ് കേസ് എടുത്തത്.

അസഭ്യവര്‍ഷം, ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍ എന്നിവയാണ് വകുപ്പുകള്‍. മണിയ്‌ക്കൊപ്പം സിപിഐ(എം) ജില്ലാ കമ്മറ്റി അംഗം സിവി വര്‍ഗ്ഗീസും പ്രതിയാണ്. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. പ്രസംഗത്തില്‍ എസ്.ഐയെയും പൊലീസുകാരെയും സ്വതസിദ്ധമായ രീതിയില്‍ എംഎം മണി ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്തക്കു പിറക്കാത്ത ഏതു പണിയും ചെയ്യുന്നവനെന്നാണ് എസ്.ഐയെ മണി വിശേഷിപ്പിച്ചത്. പൊലീസുകാരെല്ലാം വായില്‍ നോക്കികളാണെന്ന് പറഞ്ഞ മണി പ്രിന്‍സിപ്പാലിന് എന്തിന്റെയോ സൂക്കേടാണെന്നും പറഞ്ഞു. പോളിടെക്‌നിക്കില്‍ അടച്ചിട്ട് ക്ലാസ് എടുക്കുന്നതിനെയാണ് പ്രസംഗത്തില്‍ മണി കളിയാക്കിയത്. ഇത് എന്തിനാണെന്ന് അറിയാമെന്നും മണി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെ. എന്‍. യു സമരത്തിന്റെ ഭാഗമായി പൈനാവില്‍ എസ്. എഫ്. ഐ നടത്തിയ പഠിപ്പുമുടക്കാണ് അക്രമത്തിനും പിന്നീട് അനിഷ്ടസംഭവങ്ങള്‍ക്കും വഴിയൊരുക്കിയത്. പൊലിസിനെതിരെ എം. എം മണിയും സി. വി വര്‍ഗീസും നടത്തിയ കൊലവിളി പ്രസംഗം പാര്‍ട്ടിക്കു മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്ന വിലയിരുത്തലാണ് സി. പി. എം നേതാക്കള്‍ക്കിടയിലുള്ളത്. പഠിപ്പുമുടക്കി സമരം നടത്തിയ പൈനാവ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികള്‍ പൊളി ടെക്‌നിക്കിലെത്തിയെങ്കിലും രാഷ്ട്രീയമില്ലാത്ത പോളിയിലെ ഗേറ്റ് അടച്ചിട്ടാണ് ബന്ധപ്പെട്ടവര്‍ സമരത്തിനെതിരെ നിലപാടെടുത്തത്. എസ്. എഫ്. ഐക്കാര്‍ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കയറുകയും രണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു പരുക്കേല്‍പിക്കുകയും ചെയ്തു.

പിന്നീട് ചെറുതോണി ടൗണില്‍ സി. പി. എം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവച്ച് എസ്. ഐ ഗോപിനാഥന്റെ നേതൃത്വത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു ജീപ്പില്‍ കയറ്റി. ഇവരെ കൊണ്ടുപോകാന്‍ ശ്രമിക്കവേ ഏരിയാ കമ്മിറ്റി അംഗം കെ. ജി സത്യന്‍, ലോക്കല്‍ സെക്രട്ടറി പി. ബി സതീഷ്, പഞ്ചായത്ത് അംഗം പ്രഭ തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് പ്രതികളെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ജോണ്‍ സെബാസ്റ്റ്യന്‍, അജിത് കുമാര്‍ എന്നിവര്‍ക്ക് സാരമായ പരുക്കേറ്റു. തുടര്‍ന്നു കൂടുതല്‍ പൊലിസ് എത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വീണ്ടും അറസ്റ്റിനു മുതിര്‍ന്നില്ല. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം പൊലിസിനെതിരെ നടത്തിയ പ്രതിഷേധയോഗത്തിലാണ് മണിയും വര്‍ഗീസും പൊലിസുകാരെ ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വിവാദപ്രസംഗങ്ങള്‍ നടത്തിയത
മോശമായ പദപ്രയോഗങ്ങളുമായി മണി തകര്‍ത്തടിച്ചു പ്രസംഗിക്കുകയായിരുന്നു്. തന്തക്കു പിറക്കാത്ത പണിയാണ് എസ്. ഐ ഗോപിനാഥന്‍ ചെയ്യുന്നതെന്നും തെണ്ടിത്തരം കാണിക്കുകയാണെന്നും ഇവരെ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കറിയാമെന്നും മണി പ്രസംഗത്തില്‍ പറഞ്ഞു. എസ്. ഐക്കു പറ്റിയ വായി നോക്കി പൊലിസുകാരാണ് ചുറ്റും നില്‍ക്കുന്നതെന്നും മണി പറഞ്ഞു. ക്ലാസ് മുറിയുടെ കതകടച്ചു പഠിപ്പിക്കുകയാണെന്നു പറയുന്ന വനിതയായ പോളി ടെക്‌നിക് പ്രിന്‍സിപ്പലിന് ഒരു മാതിരി സൂക്കേടാണ്. കതകടച്ച് അതിനകത്ത് വേറെ പരിപാടിയാ. ഗോപിനാഥനെ ഞങ്ങള്‍ മര്യാദ പഠിപ്പിക്കും ….. ഇങ്ങനെ പോകുന്ന മണിയുടെ പ്രസംഗത്തിലുടനീളം മോശമായ പദപ്രയോഗങ്ങളായിരുന്നു. മുമ്പ് രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച സി. വി വര്‍ഗീസും ഒട്ടും കുറച്ചില്ല. ഭാര്യയും മക്കളുമുള്ള പൊലിസുകാര്‍ ആരും രാത്രിയില്‍ എസ്. ഐക്കൊപ്പം പട്രോളിംഗിന് പോകരുതെന്നും എസ്. ഐയെ കായികമായി കൈകാര്യം ചെയ്യുമെന്നും വര്‍ഗീസ് ഭീഷണി മുഴക്കി..

സംഭവത്തില്‍ സി. ഐ സി. പി റെജി ശക്തമായ നടപടികളുമായി മുമ്പോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും ജില്ലാ പൊലിസ് മേധാവി കെ. വി ജോസഫ് ഇടപെട്ട് തടയുകയായിരുന്നു.ഇത് പൊലീസിലും അമര്‍ഷമുണ്ടാക്കി. ഇതിനിടെയാണ് മറുനാടന്‍ വിഡിയോ സഹിതം വാര്‍ത്ത നല്‍കിയത്. ഇതോടെ പൊലീസിന് കേസ് എടുക്കേണ്ട അവസ്ഥയും വന്നു.

Top