സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി മുടങ്ങും; അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നതെന്നും സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുളള വെളളം മാത്രമാണ് അവശേഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് പുറത്ത് നിന്ന് വൈദ്യുതി കൊണ്ട് വരാനുളള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ കേരളത്തിലേക്ക് ലൈനുകള്‍ ഇല്ല. നിലവില്‍ സ്ഥിതി രൂക്ഷമായത് കൊണ്ട് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണം വരുത്തേണ്ട കാര്യമില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിളള നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പവര്‍ കട്ട് നടപ്പിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധനവ് മാത്രമാണ് കൊണ്ട് വന്നിരിക്കുന്നത് എന്നും മന്ത്രി എംഎം മണി പറഞ്ഞു. മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ദ്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി കെഎസ്ഇബിയ്ക്ക് 902 കോടി രൂപയുടെ അധികവരുമാനം ആണ് പ്രതീക്ഷിക്കുന്നത്. 6.8 ശതമാനം ആണ് വൈദ്യുതി നിരക്കില്‍ വര്‍ധന കൊണ്ടുവന്നിട്ടുള്ളത്.

Top