പി ജയരാജൻ തോൽക്കും.കെ .സുധാകരനും രാഘവനും ജയിക്കും-മാത്യു സാമുവൽ

കണ്ണൂർ :പി ജയരാജൻ തോൽക്കും. സുധാകരൻ രാഘവൻ ജയിക്കും. കേരളത്തിൽ രാഹുൽ മാജിക് എന്ന് മാത്യു സാമുവൽ. പി ജയരാജൻ ഒരു ലക്ഷം വോട്ടിന് തോൽക്കും. കെ സുധാകരൻ ഒന്ന് ഒന്നര ലക്ഷം വോട്ടിന് ജയിക്കും. വിവാദങ്ങൾക്കപ്പുറം എംകെ രാഘവൻ ജയിക്കും.തിരഞ്ഞെടുപ്പ് തുടക്കത്തിൽ മന്ദഗതിയിൽ നീങ്ങിയ പ്രചാരണം അതിശക്തമായി മുന്നേറുന്നു എന്നതാണ് പ്രവർത്തകരെ ആവേശത്തിലാക്കുന്നത് .മലയോരമേഖലകളിലെ സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ സുധാകരനും ജില്ലയിലെ കെപിസിസി നേതാക്കളും കൂടിയാലോചിച്ച് നടത്തിയ നീക്കങ്ങൾ വിജയം കണ്ടിരിക്കയാണ് .

കേരളത്തില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്ന് മനോരമ ന്യൂസ് – കാര്‍വി അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നതിലും കണ്ണൂർ സുധാകരൻ വിജയിക്കും എന്നാണ് റിപ്പോർട്ട് . യു.ഡി.എഫിന് 13 സീറ്റുകളില്‍ മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് മൂന്ന് സീറ്റുകളില്‍ നേരിയ മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനം. യുഡിഎഫിന് പരമാവധി 15 സീറ്റ് വരേയും എല്‍ഡിഎഫിന് 4 സീറ്റ് വരേയും കിട്ടുമെന്ന് സര്‍വേ കണക്കുകൂട്ടുന്നു. എന്‍ഡിഎ ഒരുപക്ഷേ ഒരു സീറ്റ് നേടിയേക്കാം. കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫ്: 49 ശതമാനം, എൽഡിഎഫ്: 38 ശതമാനം, എൻഡിഎ: 9 ശതമാം എന്ന രീതിയിലാണ് വോട്ടുനില.

മാത്രമല്ല ശബരിമല വിഷയത്തിൽ അതിശക്തമായ നിലപാട് എടുത്ത സുധാകരനൊപ്പം രാഷ്ട്രീയം മറികടന്നു ഹിന്ദു സമുദായം ഒന്നിച്ചിരിക്കയാണ് .നിലക്കലിൽ കോൺഗ്രസ് നേതാക്കളെ വരെ ഞെട്ടിച്ചുകൊണ്ട് സുധാകരന്റെ നിലപാടുകളും പോലീസ് തേരോട്ടത്തിനു അതിശക്തമായ പ്രതിരോധമായിരുന്നു സുധാകരൻ ഉയർത്തിയിരുന്നത് .കണ്ണൂരിൽ വിശ്വാസികളായ ഒരുപറ്റം സി.പി.എം വോട്ടുകൾ സുധാകരനിലേക്ക് മാറും എന്നുള്ളതും വിലയിരുത്തുന്നു .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top