കോട്ടയം യുഡിഎഫിന് നഷ്ടമാകും !..മാണിക്ക് പണികൊടുത്ത് ജോസഫ്. നിഷയുടെ അടവ് പിഴയ്ക്കും

കോട്ടയത്ത് നിഷാ ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നും ജോസഫ് വിഭാഗം പാര്‍ട്ടിവിട്ട് പോകണമെന്ന കടുത്ത നിലപാടില്‍ മാണിഗ്രൂപ്പ് കർക്കശനിലപാടിൽ എത്തി എന്നും റിപ്പോർട്ട് .എന്നാൽ കോട്ടയത്ത് നിഷ ജോസ് കെ മാണി മത്സരിച്ചാൽ വാൻ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും ഒരുപക്ഷം വ്യക്തമാക്കുന്നു .പാർട്ടിയിൽ ഇടഞ്ഞു നില്‍ക്കുന്ന പിജെ ജോസഫ് പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടില്‍ നിന്നുകൊണ്ടാണ് മാണി അണിയറയില്‍ നീക്കം നടത്തുന്നതെന്നും നിഷാ ജോസ് കെ മാണി തന്നെ കോട്ടയത്തെ സീറ്റില്‍ മത്സരിച്ചേക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

കോട്ടയത്തിന് വേണ്ടി ജോസഫ് ആവശ്യം ഉന്നയിച്ച് രംഗത്ത വന്നതോടെ ജോസഫിനെ ഒതുക്കാന്‍ അതിനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമം മാണിയും തുടങ്ങിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയെല്ലാം പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും ഒടുവില്‍ നിഷാ കെ മാണി തന്നെ മതിയെന്ന നിലയില്‍ ചര്‍ച്ചകള്‍ എത്തി നില്‍ക്കുകയാണ്. അതേസമയം കോട്ടയത്തെ സീറ്റ് എന്ന ആവശ്യത്തില്‍ നിന്നും പിന്നോക്കം പോകേണ്ടതില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. രാജ്യസഭാ സീറ്റും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മാണിഗ്രൂപ്പ് തന്നെ കയ്യാളുന്നതിനാല്‍ പാര്‍ട്ടിയില്‍ പ്രാതിനിധ്യം ഇല്ലാതെ വരുന്നതായി ആശങ്കയുണ്ട്. ഇടുക്കി സീറ്റ് കൂടി കിട്ടാതായതോടെ കോട്ടയത്തിന് ജോസഫ് പിടിമുറുക്കിയിരുന്നു.

Top