മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു.ബിജെപിക്ക് കനത്ത തിരിച്ചടി

ഭോപ്പാല്‍:മധ്യപ്രദേശില്‍ ബിജെപി നേതാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു.പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാവ് പീഡന വിവാദത്തില്‍ കുടുങ്ങി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. ബിജെപിയുടെ പ്രമുഖ നേതാവ് ഡോ.പിയൂഷ് സക്‌സേനയാണ് ബലാത്സംഗ വിവാദത്തില്‍ ചാടിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് ആരോപണം. തന്നെ എട്ടു വര്‍ഷത്തോളമായി സക്‌സേന പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് പെണ്‍കുട്ടി പറയുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിദിഷയില്‍ ശാന്ത സമൃതി എന്ന ആശുപത്രി നടത്തുന്നുണ്ട് ഇയാള്‍. വിദിഷയിലെ കരുത്തുറ്റ നേതാവായിട്ടാമ് ഇയാള്‍ അറിയപ്പെടുന്നത്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു പിയൂഷ് സക്‌സേനയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നിലവില്‍ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് 22 വയസ്സുണ്ട്. തനിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഡനം ആരംഭിച്ചതായി ഇവര്‍ പറയുന്നു. 2010 മുതല്‍ ഇയാള്‍ തന്നെ ചൂഷണം ചെയ്യുകയാണെന്ന് പെണ്‍കുട്ടി പറയുന്നു. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അടുപ്പക്കാരനാണ് ഇയാള്‍. അതാണ് കേസ് വലിയ ചര്‍ച്ചയാവാന്‍ കാരണം. ബുദ്‌നി കഴിഞ്ഞാല്‍ ചൗഹാന് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് വിദിഷ.

സക്‌സേന തന്നെ ഭീഷണിപ്പെടുത്തിയാണ് ഓരോ തവണയും പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് തന്നെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നു. മറ്റാരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ ഇത് പുറത്തുവിടുമെന്നായിരുന്നു ഭീഷണി. അതേസമയം താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സക്‌സേനയുടെ വീട്ടില്‍ ട്യൂഷന് പോകാറുണ്ടായിരുന്നെന്നും അപ്പോള്‍ മുതലാണ് പീഡനം തുടങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം ബിജെപി നേതാവിന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. സ്ത്രീസുരക്ഷ ഇല്ലാത്ത സംസ്ഥാനം രാജ്യത്ത് ഏറ്റവുമധികം പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളൊന്നും ഫലം കണ്ടിട്ടില്ല. ബീഹാര്‍ കഴിഞ്ഞാല്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മധ്യപ്രദേശ് മുന്‍പന്തിയിലാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് കൂടുതല്‍. ശിവരാജ് സിംഗ് ചൗഹാന്‍ ഇതുവരെ അവകാശപ്പെട്ടിരുന്നത് താന്‍ കൊണ്ടുവന്ന സ്ത്രീസുരക്ഷാ പദ്ധതികള്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ സുരക്ഷാ സര്‍വേയില്‍ അഭിപ്രായപ്പെട്ടത് തങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നുവെന്നാണ്.jyotiraditya-scindia-shivraj-singh-chauhan-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഈ വിഷയം ആളിക്കത്തുമെന്നാണ് വ്യക്തമാകുന്നത്. സ്ത്രീസുരക്ഷയ്ക്കായി സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുമെന്ന് പ്രകടനപത്രികയില്‍ സൂചിപ്പിച്ചിട്ടില്ല. സ്ത്രീസുരക്ഷയെ പറ്റി പറയുന്നുണ്ടെങ്കിലും അതൊക്കെ മുന്‍ വാഗ്ദാനങ്ങള്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രമുഖ നേതാവ് തന്നെ ലൈംഗിക പീഡന കുരുക്കില്‍ വീണിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയം ഇതാക്കി മാറ്റാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ സ്ത്രീസുരക്ഷ പ്രധാന വിഷയമാണ്. കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതോടൊപ്പം കര്‍ഷക പ്രക്ഷോഭവും ബിജെപിക്കെതിരായി വരുന്നുണ്ട്. മന്ദ്‌സോറില്‍ ബിജെപിക്കെതിരെ വലിയ രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ജോതിരാദിത്യ സിന്ധ്യയെ ഉയര്‍ത്തി കാണിച്ചുള്ള പോരാട്ടമാണ് കര്‍ഷകര്‍ ഇവിടെ നടത്തുന്നത്. ശിവരാജ് സിംഗ് ചൗഹാനിലുള്ള വിശ്വാസം നഷ്ടമായെന്നാണ് ഇവര്‍ ആരോപിച്ചു.shivraj-singh-chauhan-600

66 സീറ്റുകള്‍ മന്ദ്‌സോര്‍ മേഖലയില്‍ 66 സീറ്റുകളാണുള്ളത്. ഇത്തവണ സംസ്ഥാന രാഷ്ട്രീയത്തെ ഇത് തീരുമാനിക്കുമെന്നാണ് വ്യക്തമാകുന്നത്. മുമ്പ് മൂന്ന് മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിന് സമ്മാനിച്ചത് മന്ദ്‌സോറാണ്. രാഹുല്‍ ഗാന്ധിയും സിന്ധ്യയും ഇവിടെ വമ്പന്‍ പ്രചാരണമാണ് നടത്തിയത്. എന്നാല്‍ ബിജെപിയുടെ റാലികള്‍ക്ക് ആളുകള്‍ കുറയുകയാണ്. 50ലധികം യോഗങ്ങളില്‍ ആരും ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഇവിടെയുള്ള കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ബിജെപി തങ്ങളെ തീവ്രവാദികളായി മുദ്രകുത്തിയെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ബിജെപിയുടെ പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്കായി ഒന്നുമില്ലെന്നും, എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളുന്ന കാര്യമടക്കം അവരെ ആകര്‍ഷിച്ചുവെന്നാണ് മനസ്സിലാവുന്നത്.

അതേസമയം മധ്യപ്രദേശില്‍ സ്ത്രീ സുരക്ഷ ഏറ്റവും മോശമായ സാഹചര്യത്തിലാണ് ഉള്ളത്. അതിനിടെയാണ് പീഡന വിവാദം ബിജെപിയെ പിടിച്ച് കുലുക്കുന്നത്. ഭോപ്പാലില്‍ അടക്കം സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് നിരവധി സ്ത്രീകള്‍ പ്രക്ഷോഭം നടത്തുന്നുണ്ട്. അതേസമയം ഈ വിവാദം സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് കരുതുന്നത്. അത്രയേറെ ശക്തനായ നേതാവാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ശക്തമായ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. അതിനിടെ കര്‍ഷക പ്രശ്‌നങ്ങളും സര്‍ക്കാരിന് നേരെ ഉയര്‍ന്ന് വന്നിട്ടുണ്ട്. മന്ദ്‌സോറിലെ ജനങ്ങള്‍ തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നാണ് 60 സീറ്റുകളില്‍ അധികം ഇവിടുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങളും ഇതുവരെ ഇല്ലാത്ത രീതിയിലാണ് ശക്തമായി കൊണ്ടിരിക്കുന്നത്.

Top