തൃശ്ശൂരില്‍ ജോസ് വള്ളൂരും ചാലക്കുടിയില്‍ മാത്യു കുഴല്‍നാടനും!! കോണ്‍ഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് ഐ ഗ്രൂപ്പ്

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് ഐ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആലപ്പുഴയില്‍ ബി.ബാബുപ്രസാദിനെ മത്സരിപ്പിക്കണം എന്നാണ് ഐ ഗ്രൂപ്പിന്റെ ശുപാര്‍ശ.

എറണാകുളത്ത് കെവി തോമസിന് പകരം വിജെ പൗലോസിന്‍റെ പേരാണ് ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. ചാലക്കുടിയില്‍ ഇന്നസെന്റിന് എതിരെ മാത്യു കുഴല്‍നാടനേയും, തൃശ്ശൂരില്‍ ജോസ് വള്ളൂരിനേയും ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നു.വണ്ടൂര്‍ എംഎല്‍എ എപി അനില്‍ കുമാറിനെയാണ് ആലത്തൂരിലേക്ക് ഐ ഗ്രൂപ്പ് പിന്താങ്ങുന്നത്. വയനാട് സീറ്റിലേക്ക് കെപി അബ്ദുള്‍ മജീദിനേയും ഷാനിമോള്‍ ഉസ്മാനേയും പാലക്കാട് സീറ്റില്‍ ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠനേയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനേയും ഗ്രൂപ്പ് ശുപാര്‍ശ ചെയ്യുന്നു.
അതേസമയം ഒരുപാട് പുതുമകലോടെയാണ് ഇത്തവണത്തെ തെരഞ്ഞടുപ്പ് .സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുത്തി.ഇത്തവണ വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപരന്മാര്‍ക്ക് കടുത്ത നേരത്തേതിന് സമാനമായി ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി.

പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതു തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വന്നു. നിരവധി പുതുമകളുമായാണ് ഇത്തവണ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുക.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതിന്‍റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും.അതേപോലെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും(റസീറ്റ് ലഭിക്കുന്ന രീതി).

ഇത്തവണ വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപരന്മാര്‍ക്ക് കടുത്ത നേരത്തേതിന് സമാനമായി ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി.

Top