ആരിഫിന്റെ അവാർഡിൽ ഹവാലയുടെ ദുർഗന്ധം…അന്വേഷണം വേണമെന്ന് കോൺഗ്രസ്

ആലപ്പുഴയിലെ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായ എ .എം .ആരിഫിനെതിരെ ഗുരുതരമായ ആരോപണവുമായി കോൺഗ്രസ് .ആരിഫിന് കിട്ടിയ അവാർഡിനെക്കുറിച്ചാണ് ആരോപണം .2015 ൽ ആരിഫിന് രാജ്യത്തെ മികച്ച എം.എൽ.എ ക്കുള്ള അവാർഡ് പ്രഖ്യാപിച്ച “കാശ്മീർ റ്റു കേരളം സോർഷ്യൽ ഫൗൺഡേഷൻ” എന്ന കടലാസ് സംഘടനയുടെ പേരിലാണ് വിവാദം കൊഴുക്കുന്നത്.ടൈoസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം സംഘടനയുടെ പ്രസിഡന്റ്, അലക്‌സാണ്ടർ കോശി പ്രിൻസ് വൈദ്യർ അബുദാബിയിൽ നടന്ന നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലും 200 കോടിയുടെ ഹവാലാ ഇടപാടിലും പോലീസ് തിരയുന്ന പ്രതിയാണ്.

ഇയാളുടെ കൂടുതൽ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.ഈ സംഘടനയുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷം ആയ സ്ഥിതിയിലാണ്. ഇതോടുകൂടി പ്രചാരണത്തിൽ ഉടനീളം ആരിഫ് ഉപയോഗിച്ചിരുന്ന ഈ സംഘടനയുടെ അവാർഡ് ദാന ചിത്രങ്ങളും അണികൾ തിരക്കിട്ട നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

സുധാകരന് വിനയായി സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ !!സ്ത്രീകള്‍ക്കൊന്നിനും കഴിവില്ല,കഴിവുള്ളത് ആണുങ്ങള്‍ക്ക് മാത്രം, ആണത്വമുണ്ടെങ്കില്‍ മാത്രമേ കാര്യം സാധിക്കൂ;സുധാകര പരാജയം ഉറപ്പിച്ച് കണ്ണൂർ കോൺഗ്രസ് !.പണികൊടുത്തത് സ്വന്തം പ്രചാരണ വിഭാഗം! നിലയ്‌ക്കലും മാറാടും ചര്‍ച്ചയാക്കി കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. തരൂരിനെ ജയിപ്പിക്കാന്‍ അവസാന തന്ത്രങ്ങൾ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്..സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ കേരളം ചുവപ്പണിയും.എല്‍ഡിഎഫ് 14 സീറ്റിൽ!.യു ഡി എഫിന് ഉറച്ചത് 5 സീറ്റ് മാത്രം!..ഏഷ്യാനെറ്റ് സർവേകൾ തെറ്റും.കേരളത്തില്‍ എല്‍ഡിഫ് തരംഗമെന്ന് ഇന്ത്യ ടൈംസ് അഭിപ്രായ സര്‍വെ. തിരുവനന്തപുരത്ത് എല്ലാവരും ഒറ്റക്കെട്ട്!!തരൂരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ല-നാനാ പഠോളെ
Latest