ആന്റോ ആന്റണിയെ ഒഴിവാക്കി!! പത്തനംതിട്ട ഡി.സി.സിയുടെ സ്ഥാനാര്‍ഥി പട്ടികക്ക് എതിരെ എ’ഗ്രൂപ്പ്

പത്തനംതിട്ട: സിറ്റിംഗ് എം.പി ആന്റോ ആന്റണിയെ ഒഴിവാക്കി പത്തനംതിട്ട ഡി.സി.സിയുടെ സ്ഥാനാര്‍ഥി പട്ടികക്ക് എതിരെ കോൺഗ്രസ് ഉമ്മൻ ചാണ്ടി വിഭാഗം ‘എ ‘ഗ്രൂപ്പ് കടുത്ത പ്രതിഷേധവുമായി രംഗത്ത് . കെ ശിവദാസന്‍ നായര്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മോഹന്‍രാജ് എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ഡി.സി.സി തയാറാക്കിയിരിക്കുന്നത്. പട്ടിക കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് കൈമാരുകയും ചെയ്തു .

സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും യുവാക്കാളെ പൂര്‍ണമായും ഒഴിവാക്കിയതിനെതിരെയും എ ഗ്രൂപ്പ് പ്രതിഷേധവുമായി രംഗത്തുണ്ട്.വിചിത്രമായ സമവാക്യം സിറ്റിംഗ് എ.പിയെ വെട്ടി നിരത്തിയ ഡി.സി.സിയുടെ നടപടിക്കെതിരെ ഐ ഗ്രൂപ്പ് നേതാക്കളാണ് അതിശക്തമായി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് സിറ്റിംഗ് എം.പിയെ ഒഴിവാക്കിയതെന്നാണ് ഡി.സി.സിയുടെ വിശദീകരണം. ഇതിനിടെ ആന്റോയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top