കേരളത്തിൽ ബിജെപി 14 സീറ്റുകളിൽ മത്സരിക്കും, ബിഡിജെഎസിന് അഞ്ച്.ഒന്നിൽ പി.സി. തോമസ്

ന്യൂഡൽഹി: കേരളത്തിൽ ബിജെപി 14 സീറ്റുകളിലും ബിഡിജെഎസിന് അഞ്ചിലും കേരള കോൺഗ്രസ്(പി.സി. തോമസ്) ഒരു സീറ്റിലും മത്സരിക്കും. ബിജെപി സ്ഥാനാർഥികളെ ഇന്ന് രാത്രിയോടെ പ്രഖ്യാപിച്ചേക്കും.സീറ്റ് വിഭജനം സംബന്ധിച്ച് മാത്രമേ ധാരണയായിട്ടുള്ളൂവെന്നും സ്ഥാനാർഥിപട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നും ബിജെപി ദേശീയ സെക്രട്ടറി മുരളീധർ റാവു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വയനാട്, ആലത്തൂർ, തൃശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് കോട്ടയത്ത് മത്സരിക്കും. മറ്റുള്ള 14 സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികൾ മത്സരിക്കുക. വാർത്താ സമ്മേളനത്തിൽ തുഷാർ വെള്ളാപ്പള്ളിയും പി.കെ. കൃഷ്ണദാസും പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. മത്സരിക്കുകയാണെങ്കിൽ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാർ വ്യക്തമാക്കി.

ജയിക്കുമോ തോൽക്കുമോ എന്നത് മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ച ശേഷമല്ലേ പറയാനാകൂ എന്ന് തുഷാർ. ഈഴവ സമുദായത്തിന്‍റെ വോട്ട് മാത്രമല്ല ബിഡിജെഎസ്സിനുള്ളത്. ബിഡിജെഎസ് എസ്എൻഡിപി യോഗത്തിന്‍റെ ബി ടീമല്ല. അതിൽ എല്ലാ സമുദായത്തിന്‍റെയും അംഗങ്ങളുണ്ടെന്നും തുഷാർ വ്യക്തമാക്കി.

ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ബിജെപി സ്ഥാനാർഥിപ്പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അന്തിമഅനുമതി നൽകിയത്. ചില സ്ഥാനാർത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചിരുന്നു.

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ഉൾപ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായില്ല. പക്ഷേ കെ സുരേന്ദ്രൻ തന്നെ പത്തനംതിട്ട മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ശ്രീധരൻ പിള്ളയ്ക്ക് സീറ്റില്ലെന്നുറപ്പായി. തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളി വരും. ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിക്കും.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top